Header Ads

  • Breaking News

    വെള്ളിയാഴ്ച ആര്യയെ വിളിച്ചത് മറ്റൊരാളുടെ ഫോണിൽ നിന്ന്, വിദ്യാർത്ഥിനികളുടെ മരണത്തിൽ അന്വേഷണം വ്യാപിപ്പിച്ച് പോലീസ്



    കൊല്ലം:  

    മൂവാറ്റുപുഴയാറ്റില്‍ രണ്ട് വിദ്യാർത്ഥിനികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വ്യാപിപ്പിച്ചു പൊലീസ്. ആര്യയും അമൃതയും തമ്മിലുള്ള വേര്‍പിരിയാനാവാത്ത ഉറ്റസൗഹൃദം ജീവനൊടുക്കാന്‍ കാരണമായെന്ന സംശയം നിലനില്‍ക്കുന്നുണ്ടെങ്കിലും സംഭവത്തിന് പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോയെന്നാണ്  പരിശോധിക്കുന്നത്. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങുമ്ബോള്‍ അമൃത തന്റെ ഫോണെടുത്തിരുന്നില്ല. അന്ന് രാവിലെ 9.45ഓടെ ആയൂരിലെത്തിയ അമൃത അവിടെ നിന്ന് ഒരു പയ്യന്റെ ഫോണ്‍ വാങ്ങിയാണ് ആര്യയെ വിളിച്ചത്. അന്നുരാവിലെ 11ഒാടെ ഇരുവരും കൊട്ടാരക്കര ബസ് സ്റ്റാന്‍ഡിലുണ്ടായിരുന്നെന്ന് തെളിയിക്കുന്ന സി.സി ടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്.

    പിന്നീട് ഇവിടെ നിന്ന് തിരുവല്ല വഴി കോട്ടയം ഭാഗത്തേക്ക് ഇവര്‍ ബസ് മാര്‍ഗം പോയെന്നാണ് പൊലീസ് കരുതുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ തിരുവല്ലയില്‍ ഏതാനും മിനിട്ട് ആര്യയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരുന്നെങ്കിലും പിന്നീട് അത് സ്വിച്ച്‌ഡ് ഓഫായി. വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പകലും ഇവര്‍ എവിടെ തങ്ങിയെന്നത് സംബന്ധിച്ച്‌ പൊലീസിനും വ്യക്തതയില്ല.

    അതേസമയം ആര്യയുടെയും അമൃതയുടെയും ഫോണുകള്‍ പരിശോധിച്ചതില്‍ നിന്ന് മറ്റ് കൂട്ടുകാരുമായോ പുറത്ത് നിന്നുള്ള ആരുമായോ ഒരുതരത്തിലുള്ള സൗഹൃദവും കണ്ടെത്താനായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ഇരുവരുടെയും ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും ഇവര്‍ തമ്മില്‍ മാത്രമുള്ള സൗഹൃദമാണ് കണ്ടെത്താനായത്. സഹപാഠികളായ പെണ്‍കുട്ടികളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചെങ്കിലും ഇവര്‍ക്ക് മറ്റാരുമായും സൗഹൃദമുണ്ടായിരുന്നില്ലെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്.

    No comments

    Post Top Ad

    Post Bottom Ad