ബിനീഷിന്റെ വീടിന് മുന്നില്‍ നാടകീയ രംഗങ്ങള്‍; ബാലാവകാശ കമ്മീഷന്‍ വീട്ടിലെത്തി, കുടുംബാംഗങ്ങളെ ഇഡി പുറത്തേക്ക് വിട്ടു
തിരുവനന്തപുരം:
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് 24 മണിക്കൂര്‍ പിന്നിട്ടതോടെ ബിനീഷ് കോടിയേരിയുടെ വീട്ടില്‍ സംസ്ഥാന ബാലാവകാശ കമ്മീഷനെത്തി. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവില്‍ വെച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷനെത്തിയത്.
കുട്ടിയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ലെന്നാണ് ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പറഞ്ഞത്. എന്നാല്‍ ബാലാവകാശ കമ്മീഷനെ അകത്തേക്ക് കടത്തിവിടാനാവില്ലെന്ന് ഇഡി അംഗങ്ങള്‍ നിലപാടെടുത്തു. ഇതോടെ സ്ഥലത്ത് ബന്ധുക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് കുഞ്ഞിനെ പുറത്തുവിടണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. പിന്നാലെ ബാലാവകാശ കമ്മീഷന്‍ രേഖാമൂലം ഇഡിയോട് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു.
ഇതോടെ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്തേക്ക് വിട്ടു. വീട്ടില്‍ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന രേഖകളെ കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നും ഒപ്പിടാനാകില്ലെന്ന് നിലപാടെടുത്തുവെന്നും സാധനങ്ങള്‍ എടുക്കുമ്പോള്‍ തങ്ങളെ കാണിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് പ്രതികരിച്ചു.
ബിനീഷിന്റെ വീട്ടില്‍ ബുധനാഴ്ച രാവിലെ 9 മണിയോടെ ആരംഭിച്ച റെയിഡ് വ്യാഴാഴ്ച രാവിലെയും പുരോഗമിക്കുകയാണ്. പത്ത് മണിക്കൂര്‍ റെയിഡിന് ശേഷം മഹസര്‍ രേഖകള്‍ തയ്യാറാക്കുന്ന നടപടികള്‍ ആരംഭിച്ചപ്പോള്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറായില്ല. വീട്ടില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തുന്നുവെന്ന രേഖകളാണ് ഭാര്യ സ്ഥിരീകരിക്കാന്‍ തയ്യാറാവാതിരുന്നത്. ബെംഗ്ളൂരു മയക്കുമരുന്ന കേസിലെ പ്രതി അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് ആണിത്. ഇത് അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ട് വച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.
No comments
Post a Comment