Header Ads

  • Breaking News

    ഇനി സ്റ്റോറേജ് ഫുള്ളാകുമെന്ന ആശങ്ക വേണ്ട; പുതിയ ഫീച്ചറുമായി വാട്സ് ആപ്പ്



    അനാവശ്യമായ കാര്യങ്ങള്‍ കൂട്ടത്തോടെ നീക്കം ചെയ്യാന്‍ കഴിയുന്ന 'ബള്‍ക്ക് ഡീലിറ്റ്' ഫീച്ചറുമായി ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്പായ വാട്‌സ്‌ആപ്പ്. ആപ്പിന്റെ സ്റ്റോറേജ് ഉപഭോക്താക്കള്‍ക്ക് തന്നെ നിയന്ത്രിക്കാന്‍ സാധിക്കുന്നവിധമാണ് ക്രമീകരണംട്വിറ്ററിലൂടെയാണ് വാട്‌സ്‌ആപ്പ് പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ചത്. 

    സ്റ്റോറേജ് സ്‌പേസ് ലഭിക്കത്തക്ക വിധം അനാവശ്യമായ കാര്യങ്ങള്‍ ഡീലിറ്റ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. കൂട്ടത്തോടെ 'ഐറ്റംസ്' ഡീലിറ്റ് ചെയ്യാനുള്ള സംവിധാനമാണ് ഒരുക്കിയത്. ആപ്പിലെ സെറ്റിംഗ്‌സില്‍ കയറി ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താം. ഇതോടൊപ്പം ഇതെങ്ങനെ ചെയ്യാം എന്ന് വിശദീകരിക്കുന്ന 30 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന വീഡിയോ ക്ലിപ്പും വാട്‌സ്‌ആപ്പ് പങ്കുവെച്ചിട്ടുണ്ട്.

    സെറ്റിംഗ്‌സിന് താഴെ സ്റ്റോറേജ് ആന്റ് ഡേറ്റ തെരഞ്ഞെടുത്തശേഷം മാനേജ് സ്‌റ്റോറേജ് ക്ലിക്ക് ചെയ്ത മുന്നാട്ടുപോകാന്‍ കഴിയുന്നവിധമാണ് സംവിധാനം. സ്‌റ്റോറേജ് ഫുള്ളായാല്‍ ഇക്കാര്യം ഉപയോക്താവിനെ വാട്‌സ്‌ആപ്പ് അറിയിക്കുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad