കേരളത്തിന് സ്വന്തമായി ഭക്ഷണ വിതരണ ആപ്പുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍
തിരുവനന്തപുരം:
കേരളത്തിന് സ്വന്തമായി ഭക്ഷണ വിതരണ ആപ്പുമായി കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍. സ്വിഗ്ഗി, സോമാറ്റോ അടക്കമുള്ള ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്ബനികള്‍ ഉപഭോക്താക്കളെയും വ്യാപാരികളെയും ചൂഷണം ചെയ്യുന്നു എന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ നിരന്തരമായി ആരോപിച്ചിരുന്നു.
ഉപഭോക്താക്കളില്‍ നിന്നും വ്യാപാരികളില്‍ നിന്നും അമിത തുക ഈടാക്കുന്നു എന്നായിരുന്നു പ്രധാന ആരോപണം. ഇതിന് പിന്നാലെയാണ് പുതിയ സംരംഭവുമായി അസോസിയേഷന്‍ രംഗത്തെത്തിയത്. കേരളത്തിന്റെ സ്വന്തം ആപ്പ് നിര്‍മ്മിക്കാനാണ് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചത്.
ഉപഭോക്താക്കളില്‍നിന്ന് ഹോട്ടലിലെ മെനു ചാര്‍ജും ഡെലിവറി ചാര്‍ജും മാത്രം ഈടാക്കി മിതമായ നിരക്കില്‍ ഭക്ഷണം വീട്ടില്‍ എത്തിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തിയാണ് ആപ്പ്.റെസോയ് എന്ന് പേരിട്ടിരിക്കുന്ന ആപ്പിനൊപ്പം കേരളത്തിലെ ഭൂരിഭാഗം ഹോട്ടലുകളും റസ്റ്റോറന്റ്കളും അണിനിരക്കും എന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു.
നിലവില്‍ മറ്റ് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ആപ്പുകള്‍ വഴി തെരഞ്ഞെടുക്കപ്പെട്ട ഹോട്ടലുകളില്‍ നിന്നു മാത്രമാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക. എന്നാല്‍ റെസോയ് ആപ്പ് നിലവില്‍ വരുന്നതോടെ ചെറിയ ഹോട്ടലുകളില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അവകാശപ്പെടുന്നു.
ആപ്പിന്റെ ലോഗോ മന്ത്രി ഇ പി ജയരാജന്‍ കഴിഞ്ഞദിവസം പ്രകാശനം ചെയ്തിരുന്നു. നിലവില്‍ ട്രയല്‍ റണ്‍ നടപടികള്‍ പുരോഗമിക്കുന്ന ആപ്പ് അടുത്തമാസം ഉപഭോക്താക്കളിലേക്ക് എത്തും.
No comments
Post a Comment