Header Ads

  • Breaking News

    കണ്ണൂർ ജില്ലാ പഞ്ചായത്ത്‌:എൽഡിഎഫ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

    കണ്ണൂർ
    ജില്ലാ പഞ്ചായത്തിലെ 24 മണ്ഡലങ്ങളിലെയും എൽഡിഎഫ്‌ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.  രാഷ്ട്രീയ–-സാമൂഹ്യരംഗങ്ങളിലെ പ്രഗത്ഭരായ വ്യക്തികളെയാണ് സ്ഥാനാർഥികളായി എൽഡിഎഫ് മത്സരിപ്പിക്കുന്നതെന്ന്‌  ജില്ലാ കൺവീനർ കെ പി സഹദേവൻ അറിയിച്ചു.
     
    സീറ്റ് വിഭജനം പൂർത്തികരിച്ചതിനുശേഷം എൽഡിഎഫിലെ ഘടകകക്ഷികൾക്ക് അനുവദിച്ച മണ്ഡലങ്ങളിൽ അതത് പാർടികളാണ് സ്ഥാനാർഥികളെ തീരുമാനിച്ചത്. എൽഡിഎഫ് ജില്ലാകമ്മിറ്റി യോഗം സ്ഥാനാർഥി പട്ടികയ്‌ക്ക്‌ അംഗീകാരം നൽകി.
     
    സ്‌ഥാനാർഥികളായി കരിവെള്ളൂർ – എം രാഘവൻ (സിപിഐ എം), ആലക്കോട്–-ജോയി കൊന്നക്കൽ (കേരള കോൺഗ്രസ്‌ എം), നടുവിൽ–-നീതുമോൾ വർഗീസ് (കോൺഗ്രസ്‌ എസ്‌), പയ്യാവൂർ–- കെ സാജൻ (ജനതാദൾ എസ്‌), ഉളിക്കൽ–- അഡ്വ. കെ പി ഷിമ്മി (സിപിഐ), പേരാവൂർ–- ഷീന ജോൺ (എൻസിപി), തില്ലങ്കേരി–- ബിനോയ് കുര്യൻ (സിപിഐ എം), കോളയാട്–-വി ഗീത (സിപിഐ), പാട്യം–- യു പി ശോഭ (സിപിഐ എം), കൊളവല്ലൂർ–-ഉഷ രയരോത്ത് (എൽജെഡി), പന്ന്യന്നൂർ–- ഇ വിജയൻ (സിപിഐ എം), കതിരൂർ–- മുഹമ്മദ് അഫ്സൽ  (സിപിഐ എം), പിണറായി–- കോങ്കി രവീന്ദ്രൻ  (സിപിഐ എം), വേങ്ങാട്–- കല്ലാട്ട് ചന്ദ്രൻ  (സിപിഐ എം), ചെമ്പിലോട്–- കെ വി ബിജു (സിപിഐ എം), കൂടാളി–- വി കെ സുരേഷ്ബാബു (സിപിഐ), മയ്യിൽ–- എൻ വി ശ്രീജിനി (സിപിഐ എം), കൊളച്ചേരി–- ഡോ. കെ ഷെറിൻ ഖാദർ  (ഐഎൻഎൽ), അഴീക്കോട് –- അഡ്വ. ടി സരള (സിപിഐ എം), കല്യാശേരി–- പി പി ദിവ്യ (സിപിഐ എം), ചെറുകുന്ന്–- അഡ്വ. കുഞ്ഞായിഷ പുത്തലത്ത് (സിപിഐ എം), കുഞ്ഞിമംഗലം–- സി പി ഷിജു(സിപിഐ എം), പരിയാരം–- അഡ്വ. കെ കെ രത്നകുമാരി (സിപിഐ എം), കടന്നപ്പള്ളി–- ടി തമ്പാൻ (സിപിഐ എം) എന്നിവരെ പ്രഖ്യാപിച്ചു .

    കെ പി മോഹനന്റെ അധ്യക്ഷതയിലാണ്‌ യോഗം  ചേർന്നത്‌.കൺവീനർ കെ പി സഹദേവൻ സ്വാഗതം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ച് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വിശദീകരിച്ചു.  സി രവീന്ദ്രൻ, പി പി ദിവാകരൻ, കെ കെ രാജൻ, ഇ പി ആർ വേശാല, സജി കുറ്റ്യാനിമറ്റം, മഹമ്മൂദ് പറക്കാട്ട്, അഡ്വ. എ ജെ ജോസഫ്, വി കെ ഗിരിജൻ, കെ കെ ജയപ്രകാശ്, രാമചന്ദ്രൻ തില്ലങ്കേരി, സുഭാഷ് അയ്യോത്ത്, എം പ്രഭാകരൻ, ജോജി ആനിത്തോട്ടം, കെ മനോജ്, താജൂദ്ദീൻ മട്ടന്നൂർ എന്നിവർ സംസാരിച്ചു.  
     
    എല്ലാ ജില്ല/ബ്ലോക്ക് മണ്ഡലാടിസ്ഥാനത്തിലും ഗ്രാമപഞ്ചായത്ത്/മുൻസിപ്പൽ–-കോർപ്പറേഷൻ തലങ്ങളിലും അതത് വാർഡടിസ്ഥാനത്തിലും എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ യോഗങ്ങൾ  15നകം നടത്തും. സ്ഥാനാർഥികൾ വ്യക്തികളെയും സ്ഥാപനങ്ങളെയും  സന്ദർശിക്കുന്ന ആദ്യഘട്ട പ്രവർത്തനങ്ങൾ 20 വരെ സംഘടിപ്പിക്കും.
     
    രണ്ട്‌ പ്രവർത്തകർ വീതമുള്ള എൽഡിഎഫ് സ്ക്വാഡുകൾ 15നും 20നും ഇടയിൽ ഗൃഹസന്ദർശനം നടത്തും. എല്ലാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാകും. ജില്ലയിലെ 71  പഞ്ചായത്തുകളിലും 11 ബ്ലോക്ക് പഞ്ചായത്തുകളിലും 8 മുൻസിപ്പാലിറ്റിയിലും കണ്ണൂർ കോർപ്പറേഷനിലും  സീറ്റ് വിഭജനം പൂർത്തീകരിച്ചു. മറ്റ് തദ്ദേശസ്ഥാപനങ്ങളിലെ സ്ഥാനാർഥികളെ വരും ദിവസങ്ങളിൽ അതത് തലങ്ങളിൽ എൽഡിഎഫ് പ്രഖ്യാപിക്കും. 

    No comments

    Post Top Ad

    Post Bottom Ad