10 കിലോ കഞ്ചാവുമായി തലശ്ശേരിക്കാരനായ രണ്ട് യുവാക്കള്‍ കൊച്ചിയിൽ അറസ്റ്റിൽ
10 കിലോ കഞ്ചാവുമായി രണ്ട് യുവാക്കള്‍ കൊച്ചിയിൽ അറസ്റ്റിൽ. കഞ്ചാവ് മാഫിയകളുടെ സംഘത്തില്‍ കിംങ് ഓഫ് ഡാര്‍ക്ക് എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്ന കണ്ണൂര്‍, തലശ്ശേരി, വടവാതൂര്‍,പനങ്ങാട്ട് കുനിയില്‍ വീട്ടില്‍ റഹീസ് (27) കൊച്ചി, മരട് , നരുതുരുത്തില്‍ വീട്ടില്‍, അഖിലേഷ് (23) എന്നിവരാണ് പാലാരിവട്ടം തമ്മനം ഭാഗത്ത് വൈലാശ്ശേരി റോഡിലുള്ള ഫ്‌ലാറ്റില്‍ നിന്നും,അറസ്റ്റിലായത്. കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ വിജയ് സാഖറെക്ക് ലഭിച്ച രഹസ്യവിവരത്തില്‍ കൊച്ചി സിറ്റി ഡാന്‍സാഫും പാലാരിവട്ടം പോലിസും ഒരാഴ്ചക്കാലമായി നടത്തിയ രഹസ്യ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന ഫ്‌ളാറ്റില്‍ നിന്നും 10 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പോലിസ് പറഞ്ഞു.
തലശ്ശേരിക്കാരനായ റഹീസ് ആറു വര്‍ഷമായി കൊച്ചിയില്‍ താമസിച്ചു ജോലി ചെയ്തുവരികയാണ്. ഇതിനിടയില്‍ പരിചയപ്പെട്ട ഇടുക്കി ക്കാരനായ യുവാവില്‍ നിന്ന് കഞ്ചാവിന്റെ ഇടപാടുകള്‍ മനസിലാക്കി ഒരു വര്‍ഷമായി കേരളത്തിലേക്ക് കഞ്ചാവ് കടത്തുകയായിരുന്നു. 100 കിലോയിലധികം കഞ്ചാവ് വിറ്റതായി ഇയാള്‍ പറഞ്ഞതായി പോലിസ് പറഞ്ഞു. 40,000 മുതല്‍ 50,000 രൂപ വരെയാണ് വില വാങ്ങുന്നത്. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും 50 ഗ്രാം കഞ്ചാവിന് രണ്ടായിരം രൂപ വിലയില്‍ അഖിലേഷും വില്‍പന നടത്തുന്നു.
No comments
Post a Comment