ചര്‍മസൗന്ദര്യത്തിന് പപ്പായ
സൗന്ദര്യപ്രേമികൾക്ക് പറ്റിയ പഴമാണ് പപ്പായ. പപ്പായ നന്നായി ഉടച്ച് മുഖത്ത് തേക്കുന്നത് മുഖകാന്തിക്ക് വളരെ നല്ലതാണ്. പപ്പായ ഫേഷ്യൽ പരീക്ഷിക്കുന്നത് കടുത്ത ചൂടിനെ പ്രതിരോധിക്കാനും സൗന്ദര്യം നിലനിർത്താനും സഹായിക്കും.
- ഉടച്ചെടുത്ത പപ്പായയും തേനും ചേർത്ത് കുഴച്ച മിശ്രിതം മുഖത്തും കഴുത്തിലും പുരട്ടുക. അരമണിക്കൂറിനുശേഷം ശുദ്ധമായ വെള്ളത്തിൽ കഴുകിക്കളയാം. ഈ പാക്ക് സ്ഥിരമായി ചെയ്താൽ ചർമം നന്നായി തിളങ്ങുകയും മിനുസമുള്ളതാവുകയും ചെയ്യും.
- മുഖത്തെ കറുത്തപാടുകളും മുഖക്കുരുവും മാറ്റുന്നതിനും പപ്പായയ്ക്കാവും. പപ്പായ നന്നായി അരച്ച് മുഖത്ത് പുരട്ടുക. അരമണിക്കൂർ കഴിഞ്ഞ് ശുദ്ധജലത്തിൽ കഴുകിക്കളയുക.
- പപ്പായ, തൈര്, നാങ്ങാനീര്, തേൻ, മുട്ടവെള്ള എന്നിവ നന്നായി യോജിപ്പിച്ച് മുഖത്ത് പുരട്ടുക. 15 മിനുറ്റിനുശേഷം കഴുകിക്കളയുക. തെളിമയുള്ള ചർമം ലഭിക്കും.അരക്കപ്പ് പഴുത്ത പപ്പായയുടെ പൾപ്പിനൊപ്പം പാകത്തിന് ഓറഞ്ച് നീര്, കാരറ്റ് നീര്, ഒരു സ്പൂൺ തേനോ ഗ്ളിസറിനോ മിക്സ് ചെയ്ത് ഫേസ് പാക്ക് ഇട്ടാൽ ചർമം നന്നായി തിളങ്ങും.
No comments
Post a Comment