പുതിയതെരുവിൽ വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച
പുതിയതെരു:
പുതിയതെരുവിലെ വ്യാപാരസ്ഥാപനങ്ങളിൽ കഴിഞ്ഞ ദിവസം പുലർച്ചെയോടെ കവർച്ച നടന്നു. കെ.വി.ആർ. മോട്ടോറിന്റെ ബൈക്ക് വിൽപ്പനക്കട കുത്തിത്തുറന്ന് 30,000 രൂപയും സൂര്യ കോംപ്ലക്സിലെ സാജിറിന്റെ ഉടമസ്ഥതയിലുള്ള എ.ബി.സി. ഇലക്‌ട്രിക് ഉപകരണവില്പന ഷോപ്പിൽനിന്ന് 80,000 രൂപയും ടാബും കവർന്നു. നാസ്കോ സ്റ്റോർ, ഖലീൽ സ്റ്റോർ, റഷീദ് മൊബൈൽ, സംസം വെജിറ്റബിൾസ്, ഫാത്തിമ ഫുട്‌വേർ എന്നീ കടകളുടെ ഷട്ടറിന്റെ പൂട്ട് തകർത്തു. മറ്റ് ആറു കടകളിൽ കവർച്ച ശ്രമം നടന്നു. പൂട്ട് തകർത്തെങ്കിലും സാധനം നഷ്ടപ്പെട്ടിട്ടില്ല.
പോലീസ് നായയും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി. ഒരു വർഷം മുൻപ് സമാനമായി ഇവിടെ കൂട്ടത്തോടെ കടകൾ കുത്തിത്തുറന്ന് സാധനങ്ങളും പണവും കവർന്നിരുന്നു. വളപട്ടണം പോലീസ് ഇൻസ്പെക്ടർ എം.ആർ.മനോജും സംഘവും കടകളിൽ അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു.
No comments
Post a Comment