വി കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിൽ
പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ കസ്‌റ്റഡിയിൽ എടുക്കുന്നതിനായി വിജിലൻസ് സംഘം ആശുപത്രിയിൽ എത്തി. ലേക്‌ഷോർ ആശുപത്രിയിൽ ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞ് ചികിത്സ തേടിയത് . വിജിലൻസ് സംഘം ഇവിടെ ഡോക്ടർമാരുമായി ചർച്ച നടത്തുകയാണ്.ആരോഗ്യ സ്‌ഥിതി കണെക്കിലെടുത്തായിരിക്കും മറ്റുകാര്യങ്ങൾ സ്വീകരിക്കുക.
രാവിലെ ഇബ്രാഹിം കുഞ്ഞിനെ കസ്‌റ്റഡിയിലെടുക്കാൻ വിജിലൻസ് സഘം ആലുവയിലെ വീട്ടിൽ എത്തിയിരുന്നു. അപ്പോഴാണ് ആശുപത്രിയിലാണെന്ന് വീട്ടുകാർ അറിയിച്ചത്. ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘം വീട്ടിലെത്തിയത്. വനിതാ പോലീസും സംഘത്തിലുണ്ടായിരുന്നു.
പാലാരിവട്ടം മേൽപ്പാലം നിർമാണക്കമ്പനിയായ ആർഡിഎസിന് ചട്ടവിരുദ്ധമായി 8.25 കോടി രൂപ മുൻകൂർ നൽകിയത് ഇബ്രാഹിംകുഞ്ഞിന്റെ നിർദേശപ്രകാരമാണെന്ന് മുൻ പൊതുമരാമത്ത് സെക്രട്ടറി ടി ഒ സൂരജ് മൊഴി നൽകിയിരുന്നു. ഫെബ്രുവരി അഞ്ചിനാണ് ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയത്. കേസിൽ അഞ്ചാംപ്രതിയാണ് ഇബ്രാഹിം കുഞ്ഞ്
No comments
Post a Comment