യുവതിക്കൊപ്പമുള്ള നഗ്നചിത്രം കാട്ടി പണം തട്ടാൻ ശ്രമിച്ചയാൾ അറസ്റ്റിൽ
കാസർകോട്:
യുവതിക്കൊപ്പമുള്ള നഗ്നചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി 25 ലക്ഷം രൂപ തട്ടാൻ ശ്രമിച്ച യുവാവിനെ വിദ്യാനഗർ പോലീസ് അറസ്റ്റ് ചെയ്തു.
പരാതിക്കാരനും യുവതിയും സാമൂഹികമാധ്യമങ്ങളിലൂടെ പരിചയക്കാരായിരുന്നു. ഇവർ തമ്മിലുള്ള നഗ്നചിത്രത്തിന്റെ സ്‌ക്രീൻഷോട്ടാണ് പ്രതിയുടെ കൈവശമുണ്ടായിരുന്നത്. സാമൂഹികമാധ്യമങ്ങളിൽ പരസ്യപ്പെടുത്താതിരിക്കാൻ 25 ലക്ഷം രൂപയാണ് പ്രതി ആദ്യം ആവശ്യപ്പെട്ടത്. പിന്നീട് 10 ലക്ഷമാക്കി ചുരുക്കി. 50,000 രൂപ കൈമാറാൻ ശ്രമിച്ചെങ്കിലും തുക വാങ്ങാതെ ഭീഷണിപ്പെടുത്തിയതോടെയാണ് പരാതിക്കാരൻ പോലീസിനെ സമീപിച്ചത്. മുഴുവൻ തുകയും നൽകാമെന്ന വ്യാജേന പ്രതിയെ പരാതിക്കാരൻ വിളിച്ചുവരുത്തുകയും പോലീസ് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രതിയുടെ മൊബൈൽഫോൺ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരാതിക്കാരനും യുവതിയും ഉൾപ്പെടുന്ന ചിത്രം എവിടെനിന്നാണ് പ്രതിക്ക് ലഭിച്ചതെന്നതിനെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.
No comments
Post a Comment