Header Ads

  • Breaking News

    എന്നെ കോര്‍പ്പറേഷനുള്ളില്‍ കയറാന്‍ അനുവദിക്കാത്തവര്‍ ഇനി വഴിനടക്കാമെന്ന് വിചാരിക്കേണ്ട: ഭീഷണിയുമായി ഗോപാലകൃഷ്ണന്‍



    തൃശൂര്‍ കോര്‍പ്പറേഷനില്‍ കയറാന്‍ തന്നെ അനുവദിക്കാത്തവരെ ഇനി പുറത്ത് വഴിനടക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയുമായി  ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന ബി. ഗോപാലകൃഷ്ണന്‍.

    ‘ഇത്തവണ കോര്‍പ്പറേഷനുള്ളില്‍ കയറാന്‍ അവര്‍ എന്നെ അനുവദിച്ചില്ലെങ്കില്‍ കോര്‍പ്പറേഷന് വെളിയില്‍ ഇനി അവര്‍ യഥാവിധി സഞ്ചരിക്കുമെന്ന് വിചാരിക്കേണ്ടതില്ല’ എന്നായിരുന്നു ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.

    അതിശക്തമായ പ്രക്ഷോഭവും അതിശക്തമായ സംഘടനാ ചുമതലുമായി ഈ കോര്‍പ്പറേഷനില്‍ തന്നെ താനുണ്ടാകുമെന്നും സി.പി.ഐ.എമ്മിന്റെ വോട്ട് കച്ചവടമാണ് തന്റെ പരാജയത്തിന് കാരണമെന്നും ഇത് റിസള്‍ട്ട് വരുന്നതിന് മുന്‍പ് താന്‍ പ്രഖ്യാപിച്ചതാണെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

    ബി.ജെ.പി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

    യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.

    നിലവില്‍ ആറു സീറ്റുകള്‍ മാത്രമുള്ള തൃശ്ശൂര്‍ കോര്‍പറേഷനില്‍ വിജയം പ്രതീക്ഷിച്ചാണ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരെ ബി.ജെ.പി രംഗത്തിറക്കിയത്.

    തൃശൂരില്‍ താന്‍ തോറ്റെങ്കിലും ഇപ്പോഴും പരാജയപ്പെട്ടിട്ടില്ലെന്നാണ് ഗോപാലകൃഷ്ണന്‍ പറയുന്നത്.

    ബി.ജെ.പിയുടെ സംഘടനാ ചുമതലയുള്ള വ്യക്തിയെന്ന നിലയില്‍ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ താന്‍ പരാജയപ്പെട്ടെന്നും പക്ഷേ ആ പരാജയം സി.പി.ഐ.എമ്മും കോണ്‍ഗ്രസും ചേര്‍ന്ന് കോര്‍പ്പറേഷനില്‍ ഗോപാലകൃഷ്ണന്‍ വരാന്‍ പാടില്ല എന്ന സംഘടിതമായ നീക്കത്തിന്റെ ഭാഗമായി ഉണ്ടാക്കിയ അട്ടിമറിയാണെന്നുമായിരുന്നു ഗോപാലകൃഷ്ണന്‍ പറഞ്ഞത്.

    ‘സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്ന് സി.പി.ഐ.എമ്മിലേക്ക് വന്ന ഒരു നേതാവിന്റെ കീഴില്‍ തൃശൂര്‍ ജില്ല സി.പി.ഐ.എം സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യംവെച്ചുകൊണ്ട് സെക്രട്ടറിയേറ്റ് ഒരാളെ ചുമതലപ്പെടുത്തി. ആ ചുമതലപ്പെടുത്തിയ ആള്‍ അവിടെ വന്ന് സര്‍ക്കുലര്‍ ഇറക്കി സി.പി.ഐ.എമ്മിന്റേയും അതുവഴി വളരെ കൃത്യമായ ഒരു ജാതി രാഷ്ട്രീയത്തിന്റേയും സങ്കലനമുണ്ടാക്കിയിട്ടാണ് എന്നെ പരാജയപ്പെടുത്തിയത്.

    പക്ഷേ രാഷ്ട്രീയമായി ബി.ജെ.പി പരാജയപ്പെട്ടിട്ടില്ല. രാഷ്ട്രീയമായി സി.പി.ഐ.എമ്മിന് ഗോപാലകൃഷ്ണനെയോ ബി.ജെ.പിയെയോ പരാജയപ്പെടുത്താന്‍ കഴിയില്ല’ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

    കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്നു ഗോപാലകൃഷ്ണന്‍. ബി.ജെ.പി കോട്ടയായ കുട്ടന്‍കുളങ്ങര ഡിവിഷനില്‍ നിന്നാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു ഇത്.

    യു.ഡി.എഫ് സ്ഥാനാര്‍ഥി എ.കെ സുരേഷ് ആണ് ഗോപാലകൃഷ്ണനെ പരാജയപ്പെടുത്തിയത്. 200ഓളം വോട്ടുകള്‍ക്കാണ് ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്.

    നിലവില്‍ ആറു സീറ്റുകള്‍ മാത്രമുള്ള തൃശ്ശൂര്‍ കോര്‍പറേഷനില്‍ വിജയം പ്രതീക്ഷിച്ചാണ് ബി. ഗോപാലകൃഷ്ണന്‍ അടക്കമുള്ള പ്രമുഖരെ ബി.ജെ.പി രംഗത്തിറക്കിയത്.

    No comments

    Post Top Ad

    Post Bottom Ad