Header Ads

  • Breaking News

    കേരളം ചുവപ്പണിഞ്ഞപ്പോള്‍, പടവുകള്‍ കയറി ബിജെപി : യുഡിഎഫിന് തകര്‍ച്ച

    സംസ്ഥാന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഇത്തവണയും എല്‍ഡിഎഫ് വിജയം കൊയ്തപ്പോള്‍ പ്രതീക്ഷിയ്ക്കാത്ത തിരിച്ചടിയാണ് യുഡിഎഫ് നേരിട്ടത്. എന്നാല്‍ ബിജെപി നില മെച്ചപ്പെടുത്തുകയും ചെയ്തു. 



    ഇടതു സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ സ്വര്‍ണക്കടത്തും, ലൈഫ് മിഷന്‍, ലഹരി മരുന്ന കേസുകളൊന്നു തന്നെ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. അതേസമയം ഈ വിഷയങ്ങള്‍ ആയുധമാക്കിയ യുഡിഎഫിന് വലിയ ക്ഷീണം സംഭവിക്കുകയും ചെയ്തു. വോട്ടെണ്ണല്‍ അവസാന ഘട്ടത്തിലെത്തിയപ്പോഴും എല്‍.ഡി.എഫ് മേല്‍ക്കൈ നിലനിര്‍ത്തുന്നു. ആകെയുള്ള ആറ് കോര്‍പറേഷനുകളില്‍ അഞ്ചിടത്തും എല്‍.ഡി.എഫും ഒരിടത്ത് യു.ഡി.എഫുമാണ്. 2015ലെ തെരഞ്ഞെടുപ്പ് വിജയത്തേക്കാള്‍ നിലമെച്ചപ്പെടുത്താന്‍ എല്‍.ഡി.എഫിന് കഴിഞ്ഞു.

    പഞ്ചായത്തു തലത്തില്‍ ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ പിടിച്ചെടുത്ത് അടിസ്ഥാന തലത്തില്‍ അവരുടെ വളര്‍ച്ച കാണിക്കുന്നു. തിരുവനന്തപുരം കോര്‍പറേഷനില്‍ രണ്ടാമത്തെത്തിയ ബി.ജെ.പിക്ക് മറ്റ് കോര്‍പറേഷനുകളിലും കൂടുതല്‍ സീറ്റുകള്‍ നേടാനായി. നിരവധി പഞ്ചായത്തുകളില്‍ ഭരണം പിടിച്ചു. പാലക്കാടിനു പുറമേ പന്തളം നഗരസഭയിലും ഭരണം പിടിച്ചെടുത്തു.

    No comments

    Post Top Ad

    Post Bottom Ad