Header Ads

  • Breaking News

    സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം പ്രഖ്യാപിച്ച്‌ കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

     9841e04244784b35be97fb9ba3acf04acb5fcaa030a76883eec797bfe74fdd18


     

    സ്‌കൂള്‍ ബാഗുകളുടെ ഭാരം നിജപ്പെടുത്തിയുള്ള നയം കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിച്ചു. 'പോളിസി ഓണ്‍ സ്‌കൂള്‍ ബാഗ് 2020' സ്‌കൂള്‍ ബാഗുകള്‍ക്കായി പ്രഖ്യാപിച്ചു. അഞ്ച് കിലോ ആയി ബാഗുകളുടെ പരമാവധി ഭാരം നിജപ്പെടുത്തി. പുസ്തകവും ഭക്ഷണവും അടങ്ങിയ ബാഗിന് കുട്ടികളുടെ ഭാരത്തിന്റെ പത്തിലൊന്ന് മാത്രമേ ഉണ്ടാകാവൂ.

    2.2 കിലോ ആയിരിക്കണം രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ ബാഗിന്റെ ഭാരം. 2.5 കിലോയാണ് ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളില്‍ ബാഗിന്റെ പരമാവധി ഭാരമായി നിശ്ചയിച്ചത്. ആറ്- ഏഴ് ക്ലാസുകളില്‍ സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം 4 കിലോ ആക്കി. 4.5 കിലോ വരെ ഭാരം മാത്രമേ എട്ട് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ സ്‌കൂള്‍ ബാഗിന് ആകാവൂ. സ്‌കൂള്‍ ബാഗിന്റെ പരമാവധി ഭാരം 10 മുതല്‍ 12 വരെ ക്ലാസുകളില്‍ അഞ്ച് കിലോ ആക്കിയിട്ടുണ്ട്. സ്‌കൂള്‍ അധികൃതര്‍ക്കാണ്
    നിയമം പാലിക്കാനുള്ള ബാധ്യത.


    രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഗൃഹപാഠം ഒഴിവാക്കാനും കര്‍ശന നിയമം വരുമെന്നാണ് റിപ്പോര്‍ട്ട്. ഗൃഹപാഠം എല്ലാ ക്ലാസുകളിലും പരമാവധി ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. രണ്ട് മണിക്കൂറിനുള്ളില്‍ ചെയ്യാവുന്ന ഹോം വര്‍ക്കേ 10-12 ക്ലാസുകാര്‍ക്ക് നല്‍കാവൂ. ആഴ്ചയില്‍ രണ്ട് മണിക്കൂര്‍ ഹോം വര്‍ക്കേ 3-6 ക്ലാസുകള്‍ക്ക് നല്കാവൂ. 6-8 വരെയുള്ള ക്ലാസുകളില്‍ ദിവസേന ഒരു മണിക്കൂര്‍ വീതമുള്ള ഹോം വര്‍ക്കും. കൂടാതെ നയത്തില്‍ സ്കൂളുകളില്‍ ലോക്കര്‍ സ്ഥാപിക്കാനും ഡിജിറ്റല്‍ ഭാരമളക്കല്‍ ഉപകരണം സ്ഥാപിക്കാനും ഉദ്ദേശിക്കുന്നു. ട്രോളി ബാഗ് ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

    No comments

    Post Top Ad

    Post Bottom Ad