കോഫി ഹൗസ് ജീവനക്കാരന്റെ മരണം: അപകടത്തിനിടയാക്കിയ ഡ്രൈവറും വാഹനവും പിടിയില്‍
കണ്ണൂര്‍ :
കണ്ണൂരില്‍ വാഹനം ഇടിച്ചയാള്‍ മരിച്ച സംഭവത്തില്‍ നിര്‍ത്താതെ പോയ ഡ്രൈവറെ പോലീസ് വിദഗ്ധമായി പൊക്കി. തമിഴ്നാട് രാമേശ്വരം സ്വദേശി എളംച്ചിലിയന്‍ മനോകരന്‍ (26) ആണ് ഒന്നര മാസത്തിനുശേഷം വളപട്ടണം പോലീസിന്‍റെ പിടിയിലായത്.
കഴിഞ്ഞ ഒക്ടോബര്‍ ഇരുപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. മത്സ്യം കയറ്റിപ്പോകുന്ന തമിഴ്നാട് രജിസ്ട്രേഷനുള്ള മിനി പിക്കപ്പ് ഇടിച്ചാണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചത്. കല്യാശ്ശേരി സ്വദേശിയായ വി വൈഷ്ണവ് ആണ് മരിച്ചത്.
കണ്ണൂരിലേക്ക് വൈഷ്ണവ് ബൈക്കില്‍ വരുമ്ബോഴാണ് ആണ് രാവിലെ 6 40 ന് അപകടം ഉണ്ടായത്. അപകടത്തിനുശേഷം പിക്കപ്പ് വാഹനം നിര്‍ത്താതെ പോയി. എന്നാല്‍ വളപട്ടണം പോലീസ് കേസ് ഗൗരവമായി തന്നെ എടുത്തു. സിസിടിവി ഉള്‍പ്പെടെയുള്ള ശാസ്ത്രീയ തെളിവുകള്‍ എല്ലാം പരിശോധിച്ചു.
വിശദമായ അന്വേഷണത്തില്‍ കണ്ണൂര്‍ ഭാഗത്ത് നിന്നും മംഗലപുരം ഭാഗത്തേക്ക് അമിതവേഗതയില്‍ പോയ TN 65 AB 4084 മഹീന്ദ്ര ബോലെറോ മിനി പിക്കപ്പ് ആണ് യുവാവിനെ ഇടിച്ചത് എന്ന് വ്യക്തമായി. ഒടുവില്‍ അപകടമുണ്ടായി എന്നറിഞ്ഞിട്ടും വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ കണ്ടെത്തി.
വളപട്ടണം പോലീസ് സ്റ്റേഷനിലെ എസ് ഐ ശ്രീ വേണുഗോപാലന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അശോകന്‍, ജോബി എന്നിവര്‍ തമിഴ്നാട് രമേശ്വരത്ത് എത്തി മനോകരനെ പിടികൂടി. വണ്ടിയും കസ്റ്റഡിയില്‍ എടുത്തത്. കേസ് ഗൗരവമായി എടുക്കുകയും അയല്‍ സംസ്ഥാനം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയും ചെയ്ത ഉദ്യോഗസ്ഥരെ ജില്ലാ പോലീസ് മേധാവി അഭിനന്ദനങ്ങള്‍ അറിയിച്ചു.
No comments
Post a Comment