Header Ads

  • Breaking News

    വിവാഹവാഗ്ദാനം നല്‍കിയുള്ള ലൈംഗീകബന്ധം എപ്പോഴും റേപ്പ് ആയി കണക്കാക്കാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി

     


    ദീര്‍ഘകാലം ഇരുവരും പരസ്പര സമ്മതത്തോടെ ബന്ധം തുടര്‍ന്നു പോയിട്ടുണ്ടെങ്കിലാണ് ഇത് റേപ് ആയി കണക്കാക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചത്. നീണ്ടുനിൽക്കുന്നതും അനിശ്ചിതവുമായ കാലയളവിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനുള്ള പ്രേരണയായി വിവാഹ വാഗ്ദാനം കണക്കാക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി. 

    അതേ സമയം ചില കേസുകളിൽ, വിവാഹ വാഗ്ദാനം ഒരാളെ ലൈംഗിക ബന്ധം സ്ഥാപിക്കാൻ സമ്മതിക്കാൻ പ്രേരിപ്പിച്ചേക്കാം, പാർട്ടി സമ്മതിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിലും ,വേണ്ട എന്ന് പറയാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും പ്രേരണകൾ മൂലം സമ്മതം നല്‍കിയേക്കാം ഇത് ബലാത്സംഗമായി കണക്കാക്കുന്നതാണ്.                                                                                                                                                                                                                                                                                                             ബലാത്സംഗ ആരോപണ വിധേയനായ ഒരാളെ കുറ്റവിമുക്തനാക്കിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണങ്ങള്‍.

    2008 ൽ ഒരു പുരുഷനുമായി ശാരീരിക ബന്ധമുണ്ടെന്നും മൂന്ന് നാല് മാസത്തിന് ശേഷം ആ പുരുഷൻ തന്നെ വിവാഹം കഴിക്കുമെന്ന് വാഗ്ദാനം നൽകിയതായും പിന്നീട് ഇരുവരും ഒളിച്ചോടിയതായുമാണ് യുവതി കോടതിയെ അറിയിച്ചത്. താന്‍ ബലാത്സംഗത്തിനിരയാവുകയായിരുന്നുവെന്ന് യുവതി ആരോപിച്ചെങ്കിലും ഈ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ കോടതി അയാളെ കുറ്റവിമുക്തനാക്കുകയായിരുന്നു

    No comments

    Post Top Ad

    Post Bottom Ad