പൊന്നാനി മുനിസിപ്പാലിറ്റി ഏഴാം വാർഡ് കുടുംബയോഗം മുൻ എം പി സി ഹരിദാസ് ഉദ്ഘാടനം ചെയ്തു.വി സെയ്ദ് തങ്ങൾ മുഖ്യപ്രഭാഷണം നടത്തി
പ്രളയക്കെടുതിക്ക് ശാശ്വത പരിഹാരം നടപ്പിലാക്കും.. സി ഹരിദാസ്.... പൊന്നാനി.. ഭാരതപ്പുഴയിൽ നിന്നും കർമ്മ റോഡിൽ കൂടി ജനവാസ കേന്ദ്രങ്ങളിലേക്ക് വെള്ളം കയറുന്നതിന് പരിഹാരനടപടികൾ സ്വീകരിക്കുമെന്ന് ഏഴാം വാർഡ് യുഡിഎഫ് കുടുംബ കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് മുൻ എം പി സി ഹരിദാസ് പറഞ്ഞു. യുഡിഎഫ് അധികാരത്തിൽ വന്നാൽ ജനങ്ങളുടെ ഭയപ്പാടീന് പരിഹാരം കാണുമെന്നും അദ്ദേഹം കുടുംബ യോഗത്തിൽ പറഞ്ഞു. കിട്ടൂരി ഗണേശൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ വി സെയ്ദ് മുഹമ്മദ് തങ്ങൾ, സ്ഥാനാർഥി എ പവിത്ര കുമാർ ,കെ അബ്ദുൽ അസീസ്, പി കലാവതി,പി സദാനന്ദൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു
ليست هناك تعليقات
إرسال تعليق