സി.എം.രവീന്ദ്രന് വീണ്ടും ഇഡി നോട്ടീസ്
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് വീണ്ടും ഇഡിയുടെ നോട്ടീസ്. ഡിസംബര്‍ 10 ന് ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
നേരത്തെ ചോദ്യം ചെയ്യലിനു ഹാജരാകാന്‍ നോട്ടീസ് നല്കിയപ്പോള് രവീന്ദ്രന് കോവിഡ് ബാധിച്ച് ആശുപത്രിയിലായി. രണ്ടാമതും നോട്ടീസ് നല്‍കിയെങ്കിലും ഈ സമയം കോവിഡാനന്തര ചികിത്സയ്ക്കു രവീന്ദ്രന് ആശുപത്രിയില്‍ പ്രവേശിച്ചു.
ചികിത്സ കഴിഞ്ഞ് ആശുപത്രിവിട്ടതോടെയാണ് മൂന്നാമതും ഇഡി രവീന്ദ്രന് നോട്ടീസ് നല്‍കിയിരിക്കുന്നത്.
No comments
Post a Comment