‘മതം മാറാൻ എന്നെ കിട്ടില്ല‘; ഇസ്ലാം മതം സ്വീകരിക്കില്ലെന്ന് ഹിന്ദു യുവതി ഭർത്താവിനോട്, അറസ്റ്റ്
ലൗ ജിഹാദിനെതിരെ നിയമ നിര്‍മാണം നടത്തുമെന്ന് മധ്യപ്രദേശ് സർക്കാർ പ്രഖ്യാപിച്ചതിനു പിന്നാലെ ചർച്ചയായി ഒരു ലൗ ജിഹാദ് ബന്ധം. മധ്യപ്രദേശിലെ ധൻപൂരിലാണ് സംഭവം. വിവാഹശേഷം ഇസ്ളാം മതം സ്വീകരിക്കാൻ തയ്യാറാകാതെ വന്നതോടെ മുസ്ളിം ആയ ഭർത്താവ് തന്നെ നിരന്തരം പീഡിപ്പിക്കുകയാണെന്ന വെളിപ്പെടുത്തലുമായി ഹിന്ദു യുവതി രംഗത്ത്.
വിവാഹത്തിനു ശേഷം ഭർത്താവ് തന്നെ മതം മാറാൻ നിർബന്ധിച്ചുവെന്നും ഉർദുവും അറബിയും പഠിക്കാൻ ആവശ്യപ്പെട്ടുവെന്നും കാണിച്ചാണ് യുവതി പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ യുവതിയുടെ ഭർത്താവ് ഇർഷാദ് ഖാൻ എന്നയാളെ 1968 ലെ മത സ്വാതന്ത്ര്യ നിയമപ്രകാരം പൊലീസ് അറസ്റ്റ് ചെയ്തു.
രണ്ട് വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. വളരെ കാലമായി ഇവർ തമ്മിൽ അടുപ്പമായിരുന്നു. എന്നാൽ, മതം പ്രശ്നമായതോടെ പെൺകുട്ടിയുടെ വീട്ടിൽ വിവാഹത്തിനു സമ്മതിച്ചില്ല. ഇതോടെ യുവതി ഇർഷാദിനോടൊപ്പം ഒളിച്ചോടി പോയി വിവാഹിതരാവുകയായിരുന്നു. എന്നാൽ, വിവാഹശേഷം തന്നോട് മതം മാറാൻ ഇർഷാദ് ആവശ്യപ്പെട്ടുവെന്നാണ് യുവതി പറയുന്നത്. തനിക്ക് തെറ്റുപറ്റിയെന്നും ഇനിയുള്ള കാലം മാതാപിതാക്കളോടൊപ്പം ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും യുവതി പറഞ്ഞു.
No comments
Post a Comment