സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും തുറക്കാൻ തീരുമാനം
സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും ജനുവരി 1 മുതൽ തുറക്കാൻ സർക്കാർ തീരുമാനം. പ്ലസ് ടു വിദ്യാർത്ഥികൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾക്കായി ജനുവരി 1 മുതൽ സ്കൂളിൽ പോകാം. അവസാന വർഷ ബിരുദ കോഴ്സുകളും പിജി ക്ലാസുകളും ജനുവരി ആദ്യം മുതൽ തുടങ്ങും. കാർഷിക, ഫിഷറീസ് സർവ്വകലാശാല ക്ലാസുകളും ജനുവരിയിൽ ആരംഭിക്കും. കോളേജുകളിൽ പകുതി വീതം വിദ്യാർത്ഥികളെ വെച്ച് ക്ലാസ് ക്രമീകരിക്കും.
No comments
Post a Comment