സി.പി.എം ഏരിയാ കമ്മറ്റി മെമ്പറുടെ വീടിന് നേരെ ആക്രമണം
തളിപ്പറമ്പ്:
സി.പി.എം നേതാവിന്റെ വീട്ടിന് നേരെ അക്രമം, നാലോളം ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. സി.പി.എം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗവും മുന്‍ ബക്കളം ലോക്കല്‍ സെക്രട്ടറിയുമായിരുന്ന സി. അശോക് കുമാറിന്റെ ഒഴക്രോം-കാനൂല്‍ റോഡിലെ വീടിന് നേരെയാണ് അക്രമം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ജനല്‍ചില്ലുകള്‍ അടിച്ചു തകര്‍ക്കുന്ന ശബ്ദം കേട്ട് അശോക് കുമാര്‍ ഉണര്‍ന്ന് ലൈറ്റിട്ടതോടെയാണ് അക്രമി സംഘം രക്ഷപ്പെട്ടത്.
സംഘത്തില്‍ നാലോളം പേര്‍ ഉണ്ടായിരുന്നുവെന്നും വീടിന് പുറത്ത് നിര്‍ത്തിയ വാഹനത്തിലാണ് ഇവര്‍ രക്ഷപ്പെട്ടതെന്നും അശോക് കുമാര്‍ പറഞ്ഞു. വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു. തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് ശേഷം ആന്തൂര്‍ നഗരസഭാ പ്രദേശത്ത് സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അശോക് കുമാറിന്റെ വീടിന് നേരെ അക്രമം നടന്നത്. ബി ജെ പി പ്രവര്‍ത്തകരാണ് വീടിന് നേരെ അക്രമം നടത്തിയതെന്ന് അശോക് കുമാര്‍ പറഞ്ഞു.
No comments
Post a Comment