Header Ads

  • Breaking News

    മന്ത്രി കെ.കെ ശൈലജയ്‌ക്ക് ഇത്തവണ വോട്ടില്ല....


    കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ രണ്ടു മന്ത്രിമാരുടെ കേന്ദ്രങ്ങളിൽ ഇത്തവണ തിരഞ്ഞെടുപ്പില്ല. മന്ത്രി കെ.കെ.ശൈലജയുടെ വീടും മന്ത്രി ഇ.പി.ജയരാജന്റെ നിയോജക മണ്ഡലം കമ്മിറ്റി ഓഫിസും സ്ഥിതി ചെയ്യുന്ന മട്ടന്നൂർ നഗരസഭയിലാണ് ഈ മാസം തിരഞ്ഞെടുപ്പില്ലാത്തത്. മൂന്നാം ഘട്ട വോട്ടെടുപ്പു നടക്കുന്ന 14ന് വോട്ടു ചെയ്യാനാകില്ലെങ്കിലും മന്ത്രി കെ.കെ.ശൈലജയും ജില്ലയുടെ മറ്റുഭാഗങ്ങളിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനിറങ്ങും. മട്ടന്നൂർ നഗരസഭയിൽ അഞ്ചു വർഷം ഉപാധ്യക്ഷനും അഞ്ചു വർഷം അധ്യക്ഷനുമായിരുന്ന കെ.ഭാസ്കരനാണു കെ.കെ.ശൈലജയുടെ ഭർത്താവ്. 65 വയസ് പിന്നിട്ടതിനാൽ, കോവിഡ് മാനദണ്ഡം പാലിക്കുന്നതിന്റെ ഭാഗമായി അദ്ദേഹം പുറത്തേക്കു പ്രചാരണത്തിനിറങ്ങുന്നില്ല.

    ആദ്യ തിരഞ്ഞെടുപ്പ് വൈകി നടന്ന ഇവിടെ തിരഞ്ഞെടുപ്പിന് രണ്ടു വർഷം കാത്തിരിക്കണം. ഭരണസമിതികളുടെ കാലാവധി തീർന്നതിനാൽ ഈ തിരഞ്ഞെടുപ്പു കാലത്ത് സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളും ഉദ്യോഗസ്ഥർ ഭരിക്കുമ്പോൾ ജനപ്രതിനിധി ഭരണമുള്ളതു മട്ടന്നൂർ നഗരസഭയിൽ മാത്രമാണ്.  

    No comments

    Post Top Ad

    Post Bottom Ad