പരിയാരം വായാട് കവലയിലെ എ.പി വിഭാഗം സുന്നി സെന്ററിനുനേരെ ആക്രമണം
തളിപ്പറമ്ബ് (കണ്ണൂര്‍): പരിയാരം വായാട് കവലയിലെ എ.പി വിഭാഗം സുന്നി സെന്ററിനുനേരെ ആക്രമണം. ഷട്ടറിെന്റ ലോക്ക് അറുത്തുമാറ്റി അകത്തുകയറിയ ആക്രമികള്‍ ഓഫിസിനകത്തുണ്ടായിരുന്ന കസേര, ടേബ്ള്‍, ബള്‍ബ്, ട്യൂബ്, ഫാന്‍ തുടങ്ങിയ മുഴുവന്‍ സാധനങ്ങളും അടിച്ചുതകര്‍ക്കുകയും രേഖകളും മറ്റും വലിച്ചുകീറുകയും ചെയ്തു.
വായാട് ബദരിയ നഗറിലുള്ള എസ്.വൈ.എസ് സാന്ത്വനം സെന്ററിെന്റ നെയിം ബോര്‍ഡും പിഴുതെടുത്തുകൊണ്ടുപോയി. സുന്നി സെന്റര്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി നേതാക്കള്‍ സന്ദര്‍ശിച്ചു.
അക്രമങ്ങള്‍ക്കു പിന്നില്‍ മുസ്ലിം ലീഗുകാരാണെന്ന് എ.പി വിഭാഗം സുന്നി പ്രവര്‍ത്തകര്‍ പറഞ്ഞു. ആക്രമണം നടത്തിയവരെ പിടികൂടണമെന്ന് ജനറല്‍ സെക്രട്ടറി കെ.പി. അബ്ദുല്ല പരിയാരം പൊലീസില്‍ നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
No comments
Post a Comment