കഞ്ചാവിന്റെ ഔഷധമൂല്യം അംഗീകരിച്ച് ഐക്യരാഷ്ട്രസഭയും
ആയിരക്കണക്കിന് വര്‍ഷങ്ങളായി രോഗചികില്‍സക്ക് ഉപയോഗിക്കുന്ന ഔഷധമൂല്യം ഔദ്യോഗികമായി അംഗീകരിച്ച് ഐക്യരാഷ്ട്രസഭ. കഞ്ചാവിന് വേണ്ടത്ര ഔഷധമൂല്യമില്ലെന്ന തെറ്റിധാരണ തിരുത്തണമെന്നാവശ്യപ്പെട്ട് ലോക ആരോഗ്യസംഘടന, കമ്മീഷന്‍ ഫോര്‍ നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സിന് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ നടന്ന വോട്ടെടുപ്പിലാണ് തീരുമാനം.ഹെറോയിന്‍ അടക്കമുള്ള അതിമാരകമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് കഞ്ചാവിനെ മാറ്റിയാണ് ഔഷധഗുണം അംഗീകരിച്ചിരിക്കുന്നത്.
വോട്ടെടുപ്പില്‍ 52 രാജ്യങ്ങളില്‍ 27 എണ്ണവും കഞ്ചാവിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.ബിസി 15ാം നൂറ്റാണ്ടു മുതല്‍ ചൈനയില്‍ കഞ്ചാവ് ചികില്‍സക്കായി ഉപയോഗിച്ചിരുന്നു. ഇന്ത്യയിലും പൗരാണിക ഈജിപ്‌റ്റിലും ഗ്രീസിലും കഞ്ചാവ് ഔഷധമായി ഉപയോഗിച്ചിരുന്നു. രാജ്യങ്ങളിലെ നിയമങ്ങളാണ് കഞ്ചാവ് സംബന്ധിച്ച ഇടപാടുകള്‍ക്ക് ബാധകമാവുക. എങ്കിലും ഐക്യരാഷ്ട്രസഭാ തീരുമാനം പല രാജ്യങ്ങളുടെയും നയങ്ങളെയും നിയമങ്ങളെയും സ്വാധീനിക്കാറുണ്ട്.
No comments
Post a Comment