പാലക്കാട് ദുരഭിമാനക്കൊല: മുഖ്യപ്രതി അനീഷിൻ്റെ ഭാര്യാപിതാവ് പ്രഭകുമാർ പിടിയിൽ
പാലക്കാട് :
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ കുഴൽമന്ദം ഏനമന്ദം സ്വദേശി അനീഷിനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യ പിതാവ് പ്രഭുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല നടത്തിയ ശേഷം ഒളിവിൽപ്പോയ ഇയാളെ കോയമ്പത്തൂരിലെ ബന്ധുവീട്ടിൽ വച്ചാണ് പോലീസ് പിടികൂടിയത്. ഇന്നലെ രാത്രി അറസ്റ്റ് ചെയ്ത പെൺകുട്ടിയുടെ അമ്മാവൻ സുരേഷിൻ്റെയും പ്രഭകുമാറിൻ്റെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.
കടയിലേക്ക് പോകുകയായിരുന്ന അനീഷിനെ പ്രഭുകുമാറും സുരേഷും ചേർന്ന് വാഹനത്തിൽ നിന്നും വാളെടുത്ത് വെട്ടുന്നത് കണ്ടു എന്ന് അനീഷിൻ്റെ സഹോദരൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.പെയിൻ്റിംഗ് തൊഴിലാളിയായിരുന്ന അനീഷിനെ ജോലിക്ക് പോയി തിരിച്ചു വരുന്ന വഴി തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിൽ വെച്ച് പ്രതികൾ ആക്രമിക്കുകയായിരുന്നു.
അനീഷിനെ വിവാഹം കഴിച്ചതിന് ശേഷം നിരവധി തവണ പെൺകുട്ടിയുടെ വീട്ടുകാർ ഇവരെ നിരന്തരം ഭീക്ഷണിപ്പെടുത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. മൂന്ന് മാസമേ ഇവർ ഒരുമിച്ച് ജീവിക്കുകയുള്ളു എന്ന് പ്രഭകുമാറും സുരേഷും ഭീക്ഷണിപ്പെടുത്തിയതാതി പെൺകുട്ടിയുടെ സഹോദരൻ മാധ്യമങ്ങളോട് പറഞ്ഞു. സ്ക്കൂൾ കാലം മുതൽ പ്രണയത്തിലായിരുന്ന അനീഷും ഹരിതയും മൂന്ന് മാസം മുമ്പാണ് രജിസ്റ്റർ വിവാഹം ചെയ്തത്.
No comments
Post a Comment