താലൂക്ക് ഓഫീസ് വളപ്പിൽ വച്ച് തെരുവ് നായ്ക്കൾ കടിച്ച് ജീവനക്കാരന് പരിക്ക്
തളിപ്പറമ്പ:
ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ജീവനക്കാരാനെ താലൂക്ക് ഓഫീസ് വളപ്പിൽ വച്ച് തെരുവ് നായ്ക്കൾ കടിച്ച് പരിക്കേൽപിച്ച സംഭവത്തിൽ അധികൃതരുടെ അനാസ്ഥയിൽ NGO അസോസിയേഷൻ പ്രതിഷേധിച്ചു. പ്രകൃതി ക്ഷോഭ മുന്നറിയിപ്പുമായ ബന്ധപ്പെട്ട ചുമതലകൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനിറങ്ങിയ തളിപ്പറമ്പ് താലൂക്ക് ഓഫീസിലെ സീനിയർ ക്ലർക്ക് കൊല്ലം ചവറ സ്വദേശി ജോഷി ഫെരിയയാണ് ബുധനാഴ്ച്ച വൈകിട്ട് 7 മണിയോട് കൂടി തെരുവ് നായ്ക്കളുടെ ആക്രമണത്തിന് വിധേയനായത്.
തെരുവ് നായ്ക്കളുടെ കൂട്ടായ ആക്രമണത്തിൽ കാലിൻ്റെ പിൻഭാഗത്ത് പരിക്കേറ്റ ജോഷിയെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് വിദഗ്ധ ചികിത്സക്കായി കണ്ണൂർ ഗവർമെൻറ് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. 500 ൽ അധികം ജീവനക്കാരും നിരവധി പൊതുജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി ദിവസവും എത്തുകയും ചെയ്യുന്ന മിനി സിവിൽ സ്റ്റേഷനിൽ അൻപതോളം വരുന്ന തെരുവുനായ്ക്കൾ മനുഷ്യരെ ഉപദ്രവിക്കുന്നത് പതിവായിരിക്കുകയാണ്.
ഇതിനു മുമ്പും ജീവനക്കാർക്കും പൊതുജനങ്ങൾക്കു നേരെയും ജീവനക്കാരുടെ വാഹനങ്ങൾക്ക് നേരെയും തെരുവുനായ്ക്കളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്.തെരു നായ്ക്കളെ നിയന്ത്രിക്കാൻ വേണ്ട നടപടിയെടുക്കണമെന്നും ജീവനക്കാർക്ക് തൊഴിൽ ചെയ്യാനാവശ്യമായ സാഹചര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് കേരള എൻജിഒ അസോസിയേഷൻ അധികാരികൾക്ക് നിരവധി നിവേദനങ്ങൾ നല്കിയിരുന്നു.
No comments
Post a Comment