കാഞ്ഞങ്ങാട് അരയിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പി ഓഫീസ് അടിച്ചുതകര്‍ത്തു.
കാഞ്ഞങ്ങാട്:
കാഞ്ഞങ്ങാട് അരയിയില്‍ സി.പി.എം-ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പി ഓഫീസ് അടിച്ചുതകര്‍ത്തു. ബുധനാഴച്ചരാത്രിയാണ് ആക്രമണം ഉണ്ടായത് . അക്രമത്തില്‍ ബി.ജെ.പി പ്രവര്‍ത്തകരായ അളറായിയിലെ വിനയ്(18), അനീഷ്(21) എന്നിവര്‍ക്ക് പരിക്കേറ്റു. സി.പി.എം പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. തദ്ദേശതിരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടന്നത്.
ഓഫീസ് കെട്ടിടം ഭാഗികമായും ഫർണീച്ചറുകൾ മുഴുവനും അക്രമികൾ തകർത്തിരിക്കുകയാണ് . കാഞ്ഞങ്ങാട് നഗരസഭയിലെ ഏഴാംവാര്‍ഡ് ബി.ജെ.പി സ്ഥാനാര്‍ഥി പി.വി മാധവന്റെ വീടിന് നേരെയും ബി.ജെ.പി നേതാവ് ഉമാനാഥറാവുവിന്റെ മകള്‍ പ്രസന്നകുമാരിയുടെയും വീടുകള്‍ക്ക് നേരെ അക്രമണം നടന്നു. പ്രസന്നകുമാരിയുടെ വീടിന് നേരെ കല്ലുകളും കുപ്പികളും വലിച്ചെറിഞ്ഞു. വീടാക്രമണത്തിന് പിന്നിലും സി.പി.എം പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ ആരോപിച്ചു .
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അരയിയില്‍ പൊലീസ് സുരക്ഷ ശക്തമാക്കി.
No comments
Post a Comment