വോട്ടർമാരെ കാണാനിറങ്ങിയ യു.ഡി.എഫ്. സ്ഥാനാർഥിയെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി പരാതി
പട്ടുവം പഞ്ചായത്ത് രണ്ടാം വാർഡായ കുന്നരുവിൽ വോട്ടർമാരെ കാണാനിറങ്ങിയ യു.ഡി.എഫ്. സ്ഥാനാർഥി കെ.വി.ശരീഫയെ ഭീഷണിപ്പെടുത്തി തിരിച്ചയച്ചതായി പരാതി. ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം.
അഞ്ചംഗ സംഘമാണ് സ്ഥാനാർഥിയെ തടഞ്ഞതെന്ന് പറയുന്നു. ഈ ഭാഗത്ത് കോൺഗ്രസ് പ്രവർത്തനം അവസാനിപ്പിച്ചതാണെന്നും പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നാണ് പോലീസിനു നൽകിയ പരാതിയിലുള്ളത്.
No comments
Post a Comment