എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് സിലബസ് വെട്ടിച്ചുരുക്കില്ല; പകരം ചോദ്യത്തിൽ ഓപ്ഷനുകൾ ഉൾപ്പെടുത്തും
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് സിലബസ് വെട്ടിച്ചുരുക്കില്ല. ചോദ്യത്തിൽ ഓപ്ഷനുകൾ കൂടുതൽ ഉൾപ്പെടുത്തും. ഇത് സംബന്ധിച്ച ശുപാർശ കരിക്കുലം കമ്മിറ്റി നൽകി.
ഗ്രൂപ്പ് ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തി കുട്ടികളുടെ ആയാസം കുറയ്ക്കാനാണ് നിർദേശം. അതേസമയം, ജനുവരി മുതൽ സ്‌കൂളുകൾ തുറക്കാനാണ് സർക്കാറിന്റെ ശ്രമം. രണ്ട് ബാച്ചുകളായി തിരിച്ചാവും ക്ലാസുകൾ നടത്തുക. പ്രധാന പാഠഭാഗങ്ങൾ റിവിഷൻ ചെയ്യാനാകും ഈ സമയം ഉപയോഗിക്കുക. ഓരോ വിഷയത്തിലെയും പാഠഭാഗങ്ങൾ എസ് സിഇആർടി വിശദമാക്കും. പ്രധാന ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്കൊപ്പം മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഓപ്ഷണലായി നൽകും.
No comments
Post a Comment