Header Ads

  • Breaking News

    സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും മത്സര പരീക്ഷകള്‍ക്ക് ക്ലാസെടുക്കുന്നത് സർക്കാർ നിരോധിച്ചു


    തിരുവനന്തപുരം: 

    സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും സാമൂഹി ക മാധ്യമങ്ങളിലൂടെ മത്സര പരീക്ഷകള്‍ക്ക് ക്ലാസെടുക്കുന്നത് സംസ്ഥാ ന സർക്കാർ നിരോധിച്ചു. മത്സരപരീക്ഷകള്‍ക്കും ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്കും ഓണ്‍ലൈനിലൂടെ ജീവനക്കാര്‍ ക്ലാസെടുക്കുന്നു വെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് നിരോധി ച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഉണ്ടായത്. അവധിയെടുക്കുന്ന വര്‍ക്ക് ക്ലാസെടുക്കുന്നതിന് തടസമില്ലെങ്കിലും ട്യൂട്ടോറിയല്‍ സ്ഥാപന ങ്ങളോ പരീക്ഷാ പരിശീലന കേന്ദ്രങ്ങളോ സ്ഥാപിക്കാന്‍ പാടില്ലെന്നും ഉത്തരവില്‍ പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ് പുറ പ്പെടുവിച്ച ഉത്തരവില്‍ ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.


    പിഎസ്‌സി പോലുള്ള മത്സര പരീക്ഷകള്‍ക്ക് ഉള്ള പരിശീലന കേന്ദ്ര ങ്ങള്‍ കൊവിഡ് കാലത്ത് ഓണ്‍ലൈനായാണ് ക്ലാസുകള്‍ നടത്തി വരുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധി സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാര്‍, എയ്ഡഡ് അധ്യാപകരും ക്ലാസുകളെടുക്കു ന്നുവെന്ന് സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ചില പരിശീലന കേന്ദ്രങ്ങ ളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലും ഇക്കാര്യം കണ്ടെത്തി യിരുന്നതാണ്. സര്‍ക്കാര്‍ ജീവനക്കാര്‍, സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂള്‍, കോളജ് അധ്യാപകര്‍ എന്നിവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ മത്സര പരീക്ഷകള്‍ക്കും ട്യൂട്ടോറിയല്‍ സ്ഥാപനങ്ങള്‍ക്കും ക്ലാസെടുക്കാന്‍ പാടില്ല. വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, യൂട്യൂബ്, ടെലഗ്രാം, ഇന്‍സ്റ്റാഗ്രാം മുതലായവ ഉപയോഗിച്ചു ക്ലാസെടുക്കുന്നതാണ് പൂർണമായും നിരോധിച്ചിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായുള്ള മത്സരപരീക്ഷകളുടെ പരിശീലനത്തിനായി സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ക്ലാസെടുക്കാം. ശൂന്യ വേതന അവധിയെടുക്കുന്ന ജീവനക്കാര്‍ക്കും സ്വകാര്യ ട്യൂട്ടോറിയല്‍ സ്ഥാപനങ്ങളില്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യാം. എന്നാല്‍ മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങളോ സ്വകാര്യ ട്യൂഷന്‍ സെന്ററുകളോ സ്ഥാപിക്കാനോ പാടില്ല.


    No comments

    Post Top Ad

    Post Bottom Ad