ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്ത്; കനത്ത ജാഗ്രതയോടെ കേരളം; നാല് ജില്ലകളിൽ റെഡ് അലർട്ട്
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ബുറേവി' ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തെത്തി. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയുള്ള ചുഴലിക്കാറ്റ് വെള്ളിയാഴ്‌ച ഉച്ചയോടെ തിരുവനന്തപുരം ജില്ലയിലൂടെ കടന്നുപോകുമെന്നാണ് മുന്നറിയിപ്പ്. ശനിയാഴ്‌ചവരെ അതിതീവ്ര മഴയ്‌ക്കും കാറ്റിനും സാധ്യതയുള്ളതിനാൽ ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജമായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ജാഗ്രതാ നടപടികൾ പ്രധാനമന്ത്രിയുമായി സംസാരിച്ചു. നാല്‌ജില്ലകളിൽ റെഡ്‌അലർട്ട് പ്രഖ്യാപിച്ചു. മുൻ കരുതലായി ഡാമുകൾ തുറന്നു. 1077 ആണ് കൺട്രോൾ റൂം നമ്പർ .
ശ്രീലങ്കയിൽ ട്രിങ്കോമാലിക്കും മുല്ലെതീവിനും ഇടയിലുടെയാണ് ചുഴലിക്കാറ്റ് കടന്ന് പോകുന്നത്. ശ്രീലങ്കയിൽനിന്ന് ചുഴലിക്കാറ്റ് തെക്കൻ തമിഴ്നാട് തീരത്ത് പ്രവേശിക്കും. തമിഴ്‌നാട്ടിൽ കനത്ത മഴ തുടങ്ങി.പാമ്പൻ ഭാഗങ്ങളിലും ധനുഷ്‌കോടിയിലും കനത്തമഴയാണ് പെയ്യുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളിൽ ശക്തമായ മഴയും കാറ്റും ഉണ്ടാകും. ശനിയാഴ്‌ചവരെ ഇത് തുടരും. കടൽ പ്രക്ഷുബ്ധമാകും
Read more: https://www.deshabhimani.com/news/kerala/news-kerala-03-12-2020/911209
No comments
Post a Comment