തളിപ്പറമ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പ്രചരണ ബോര്‍ഡുകള്‍ നശിപ്പിച്ചു
നഗരസഭ ചാലത്തൂർ 34ാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്ന വ്യാപാരി വ്യവസായി സമിതി നേതാവ് കെ.എം ലത്തീഫിന്റെ തെരഞ്ഞെടുപ്പ് പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ചു. കുപ്പം ചാലത്തൂർ റോഡിൽ മുക്കോണം ബസ് സ്റ്റോപ്പിലും നാഗത്തിൻകീഴ് ബസ് സ്റ്റോപ്പിലും സ്ഥാപിച്ച ബോർഡുകളാണ് കത്തികൊണ്ട് കീറി നശിപ്പിച്ചത്. സി.പി.എമ്മിന്റെയും ഡി.വൈ.എഫ്.ഐയുടെയും കൊടിമരങ്ങൾ സ്ഥാപിച്ച സ്ഥലത്ത് സ്ഥാപിച്ച ബോർഡുകളാണ് നശിപ്പിക്കപ്പെട്ടത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം രാത്രി ബി.ജെ.പി സ്ഥാനാർഥി പി. സുദർശനൻ മാസ്റ്ററുടെ പ്രചരണ പോസ്റ്ററുകളും നശിപ്പിച്ചിരുന്നു. വിവരമറിഞ്ഞ് ഇൻസ്‌പെക്ടർ എൻ.കെ സത്യനാഥന്റെ നേതൃത്വത്തിൽ പോലിസ് രാത്രികാല പട്രോളിംഗ് ശക്തമാക്കിയിരുന്നു. പോലിസ് പട്രോളിംഗ് തുടരുന്നതിനിടെയാണ് സാമൂഹ്യദ്രോഹികൾ ബോർഡുകൾ നശിപ്പിച്ചത്. തെരഞ്ഞെടുപ്പ് അടുത്തതോടെ മണൽകടത്തു സംഘങ്ങൾ സജീവമായി പോലിസിന്റെ ശ്രദ്ധ തിരിക്കാനും ശ്രമം നടക്കുന്നുണ്ട്.
No comments
Post a Comment