നിയമം പാലിച്ചെത്തുന്ന വാഹന യാത്രക്കാര്‍ക്ക് ക്രിസ്തുമസ് സമ്മാനവുമായി മോട്ടോർ വാഹനവകുപ്പ്
മലപ്പുറം:
നിരത്തില്‍ നിയമം പാലിച്ചെത്തുന്ന വാഹന യാത്രക്കാര്‍ക്ക് ക്രിസ്തുമസ് സമ്മാനവുമായി തിരൂരങ്ങാടി മോട്ടോര്‍ വാഹന വകുപ്പ്.
ഹെല്‍മെറ്റ്, സീറ്റ് ബെല്‍റ്റ് തുടങ്ങി നിയമം പാലിച്ചെത്തിയ ഡ്രൈവര്‍മാര്‍ക്കും സഹയാത്രികര്‍ക്കും ക്രിസ്മസ് കേക്കുകള്‍ വിതരണം ചെയ്തത് യാത്രക്കാര്‍ക്ക് കൗതുകമായി.
പൂര്‍ണമായും കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടത്തിയ പരിപാടിയില്‍ ഡ്രൈവര്‍മാര്‍ക്കും യാത്രക്കാര്‍ക്കും നിരത്തുകള്‍ അപകടരഹിതമാക്കുന്നതിനു റോഡ് സുരക്ഷ സന്ദേശവും നല്കി.
തിരൂരങ്ങാടി ജോയിന്റ് ആര്.ടി.ഒ. പി.എ. ദിനേശ് ബാബുവിന്റെ നിര്‍ദേശപ്രകാരം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. പ്രമോദ് ശങ്കര്‍, എ.എം.വി.ഐമാരായ ടി.പി. സുരേഷ് ബാബു, വി.കെ. സജിന്‍, ഷാജില്‍ കെ. രാജ് എന്നിവരുടെ നേതൃത്വത്തിലാണ് കക്കാട്, പൂക്കിപ്പറമ്പ് , തലപ്പാറ, തുടങ്ങി താലൂക്കിലെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് പരിപാടി ഒരുക്കിയത്.
No comments
Post a Comment