വീണ്ടും കണ്ണൂര്‍ പോലീസിന്‍റെ ഓപ്പറേഷന്‍ P-Hunt. റെയിഡില്‍ നിരവധി പേര്‍ കുടുങ്ങി
കണ്ണൂര്‍:
ജില്ലാ പോലീസ് അമ്പതു ഇടങ്ങളിലായി നടത്തിയ ഓപ്പറേഷന്‍ പി ഹണ്ടില്‍ നിരവധി പേര്‍ പിടിയിലായി. സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും ഓണ്‍ലൈന്‍ വഴിയും കുട്ടികള്‍ക്കെതിരെയുള്ള ലൈംഗീകതിക്രമങ്ങള്‍ ഡൌണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിനായി ഇന്‍റര്‍പോളുമായി കേരളാ പോലീസ് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലൂടെയാണ് കേരളത്തില്‍ എല്ലാ ജില്ലകളിലും പോലീസ് ഇന്ന് P-Hunt റെയിഡ് നടത്തിയത്. കണ്ണൂര്‍ ജില്ലയില്‍ ഇരുപത്തിയേഴ് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ആയി പോലീസ് സൈബര്‍ സെല്ലിന്‍റെ സഹായത്താല്‍ നടത്തിയ റെയിഡില്‍ 27 കേസ്സുകള്‍ രജിസ്റ്റര്‍ ചെയ്തു. അഞ്ചു പേരെ അറസ്റ്റ് ചെയ്തു. ചൊക്ലി (1), ധര്‍മ്മടം (1) എടക്കാട് (1), കണ്ണൂര്‍ സിറ്റി (2), എന്നീ സ്റ്റേഷനുകളില്‍ ആണ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുള്ളത്. പ്രതികളില്‍ നിന്നും ഇത്തരം വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വീഡിയോ ഡൌണ്‍ ലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. നിരവധി ഫോണുകളും ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവ പോലീസ് പിടികൂടി പരിശോധിച്ചു വരുന്നു.
ഇത്തരം വെബ് സൈറ്റുകള്‍ ആപ്ലികേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്തരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗം തന്നെ ഇന്‍റര്‍പോളില്‍ നിലവില്‍ ഉണ്ട്. ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ചതിന് ശേഷമാണ് നിയമനടപടികളിലേക്ക് പോലീസ് നീങ്ങുന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസം നടത്തിയ റെയിഡില്‍ ജില്ലയില്‍ 19 കേസ്സുകള്‍ ആണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
No comments
Post a Comment