വസ്ത്രം മാറുന്ന മുറിയില്‍ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച; പുറത്തേക്കിറങ്ങി ഓടി അടുത്ത മുറി നോക്കിയപ്പോള്‍ പൂട്ടിയ നിലയില്‍ ; ബഹളം വച്ച് ആളെ കൂട്ടിയപ്പോള്‍ സംഭവിച്ചത് മറ്റൊന്ന്; ജീവനക്കാരനെ പിടിക്കൂടിയതോടെ അറിഞ്ഞത് നടുക്കുന്ന സത്യം ;പതിനേഴോളം സ്ത്രീകളുടെ ദൃശ്യങ്ങള്‍ കയ്യില്‍;ഒടുവില്‍ സംഭവിച്ചത്
കോട്ടയം നഗരത്തിലെ പ്രമുഖ വസ്ത്ര വില്‍പന ശാലയായ ശീമാട്ടിയുടെ വസ്ത്രം മാറുന്ന മുറിയില്‍ യുവതി കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച ...വസ്ത്രം മാറ്റിയ ശേഷമായിരുന്നു ആ കാഴ്ച്ച കണ്ടത് . ഉടന്‍ തന്നെ പുറത്ത് ഇറങ്ങി ആളെ പിടിക്കൂടിയതോടെ ഞെട്ടിത്തരിച്ചു. അയാളുടെ ഫോണില്‍ കണ്ടത് 17 ഓളം സ്ത്രീകള്‍ ഡ്രസ്സ് മാറുന്ന ദൃശ്യങ്ങള്‍. ഒടുവില്‍ സംഭവിച്ചത് ഇങ്ങനെ...വസ്ത്രം മാറുന്ന ദൃശ്യം പകര്‍ത്തിയ ശീമാട്ടിയുടെ വസ്ത്രശാലയിലെ ജീവനക്കാരനെ അഭിഭാഷക പിടികൂടി പൊലീസിന് നല്‍കി. കോട്ടയത്താണ് സംഭവം നടന്നത് . ശീമാട്ടി ജീവനക്കാരന്‍ കാരാപ്പുഴ വെള്ളപ്പനാട്ടില്‍ രജിത്കുമാറിന്റെ മകന്‍ നിധിന്‍ കുമാറി(30)നെയാണ് നഗരത്തിലെ തന്നെ ഒരു അഭിഭാഷക പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്. എന്നാല്‍ പൊലീസില്‍ തെളിവുകളടക്കം പ്രതിയെ കൈമാറിയെങ്കിലും പൊലീസ് കേസെടുത്തത് ഇന്നലെ ഉച്ചയോടെയായിരുന്നു എന്ന് അഭിഭാഷക .കുറ്റപ്പെടുത്തുകയുണ്ടായി . കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം അരങ്ങേറിയത് . പരാതിക്കാരിയായ അഭിഭാഷക ശീമാട്ടിയില്‍ വസ്ത്രം വാങ്ങുവാനായി എത്തി . ഇവിടെ നിന്നും വാങ്ങിയ ചുരിദാര്‍ ധരിച്ച് നോക്കാനായി വസ്ത്രം മാറുന്ന മുറിയിലേക്ക് കയറുകയായിരുന്നു . വസ്ത്രം അഴിച്ചുമാറ്റി പുതിയ വസ്ത്രം ധരിക്കാനായി ശ്രമിച്ചപ്പോള്‍ ആയിരുന്നു മുറിയുടെ ഒരു വശത്തെ ദ്വാരത്തില്‍ കൂടി ഒരു മൊബൈല്‍ ഫോണും കയ്യും കണ്ടത്.
വേഗം തന്നെ മുറിയില്‍ നിന്നും പുറത്തിറങ്ങിയ അവര്‍ തൊട്ടടുത്തുള്ള വസ്ത്രം മാറുന്ന മറ്റൊരു മുറിയില്‍ നിന്നും മൊബൈല്‍ ഫോണ്‍ കണ്ടത് എന്ന് കണ്ടത്തി . ആ മുറി തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ല . അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. ഇതോടെ അഭിഭാഷക ബഹളം വച്ചു . ഇതിനെ തുടര്‍ന്ന് ജീവനക്കാരും വസ്ത്രം വാങ്ങാനെത്തിയവരും തടിച്ചു കൂടുകയും ചെയ്തു . വാതില്‍ തുറക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിധിന്‍ പുറത്തേക്കിറങ്ങി വന്നു .പുറത്തിറങ്ങിയ ഇയാളുടെ ഫോണ്‍ അഭിഭാഷക വാങ്ങി പരിശോധിച്ചപ്പോള്‍ ഇതേ മുറിയില്‍ വസ്ത്രം മാറുന്ന 17 ഓളം സ്ത്രീകളുടെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടെത്തുകയായിരുന്നു . അഭിഭാഷകയുടെ ദൃശ്യങ്ങള്‍ ഫോണില്‍ ഇല്ലായിരുന്നു. ഇത് ഇയാള്‍ ഡിലീറ്റ് ചെയ്തതാണെന്നാണ് കരുതുന്നത്. സംഭവം നടന്നതിന് ശേഷം മാനേജരെ ജീവനക്കാര്‍ വിളിച്ചു വിവരം പറഞ്ഞു. എന്നാല്‍ അഭിഭാഷകയോട് മാനിനേജറുടെ ഓഫീസിലേക്ക് ചെല്ലാനാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അഭിഭാഷക ഇത് നിഷേധിക്കുകയും കോട്ടയം വെസ്റ്റ് പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തുകുകയും ഇയാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
കസ്റ്റഡിയിലെടുത്ത നിധിന്റെ അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് ആദ്യം തയ്യാറായില്ല എന്ന് അഭിഭാഷക പറഞ്ഞു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നും ആക്ഷേപം ഉയരുന്നു. . എന്നാല്‍ സംഭവം അഭിഭാഷക തന്റെ സുഹൃത്ത് വഴി മാധ്യമ പ്രവര്‍ത്തക നെ അറിയിച്ചതോടെയാണ് പൊലീസ് സംഭവത്തില്‍ കേസെടുത്തത് എന്നും അവര്‍ പറയുന്നു.
ഐ.ടി ആക്‌ട് 67, 66(ഇ), ഐ.പി.സി 354(ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് വെസ്റ്റ് പൊലീസ് കേസെടുത്തത്. തുടര്‍ന്ന് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എന്നാല്‍ അഭിഭാഷകയുടെ ആരോപണം പൊലീസ് തള്ളിക്കളഞ്ഞു . പ്രതിയെ കസ്റ്റഡിയിലെടുത്തെങ്കിലും കൃത്യമായ തെളിവുകള്‍ ശേഖരിക്കാനുള്ള താമസം മൂലമാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ താമസിച്ചത്.
പ്രതിയുടെ പക്കലുണ്ടായിരുന്ന മൊബൈല്‍ ഫോണില്‍ നിന്നും നിരവധി സ്ത്രീകളുടെ ദൃശ്യങ്ങള്‍ കണ്ടെത്തി. അതിനെ പറ്റിയുള്ള അന്വേഷണവും നടക്കുകയാണ് . പ്രതിയുടെ വീട്ടിലും കോട്ടയം ഷോറൂമിലും പരിശോധന നടത്തി. സിസിസി ടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ നിരവധി തവണ സംഭവം നടന്ന ഫ്ളോറിലെ വസ്ത്രം മാറുന്ന മുറിയില്‍ കയറിപ്പോകുന്നത് കണ്ടെത്തി. ഇയാള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നുണ്ട് എന്നാല്‍, സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസിലെ പ്രതിയെ രക്ഷിക്കാന്‍ ഉന്നതതല മാനേജ്മെന്റ് വലിയ ഇടപെടലുകളാണ് നടത്തുവെന്നും ആരോപണം ഉയരുന്നു . സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കള്‍ അടക്കമുള്ളവര്‍ വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നും ആരോപണം പരാതിക്കാരെ സ്വാധീനിക്കാനും പരാതി ഇല്ലാതാക്കാനുമുള്ള ശ്രമവും നടന്നു
No comments
Post a Comment