Header Ads

  • Breaking News

    കൊറോണ കേരളത്തിലെത്തിയിട്ട് ഒരു വർഷം; അന്ന് പ്രതിരോധത്തിൽ നമ്പർ 1, ഇന്ന് രോഗവ്യാപനത്തിലും !

    2020 ജനുവരി 30നാണ് കേരളത്തിൽ ആദ്യ കൊവിഡ് കേസ് റിപ്പോർട്ട് ചെയ്തത്. ഇന്നേക്ക് ഒരു വർഷം തികയുന്നു. തുടക്കത്തിൽ പ്രതിരോധത്തിൽ നമ്പർ വൺ ആണെന്ന പ്രചരണമായിരുന്നു. ലോകാരോഗ്യസംഘടന വരെ കേരളത്തിൻ്റെ പ്രവർത്തനത്തെ പുകഴ്ത്തിയിരുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജയ്ക്ക് നിരവധി അവാർഡുകളും ലഭിച്ചു. എന്നാൽ, കൊവിഡ് എത്തി ഒരു വർഷം പിന്നിടുമ്പോൾ ഇപ്പോഴും കേരളം നമ്പർ വൺ തന്നെയാണ്. പക്ഷേ, പ്രതിരോധത്തിൽ അല്ല, മറിച്ച് രോഗവ്യാപനത്തിൽ ആണെന്ന് മാത്രം.

    ഇപ്പോൾ രാജ്യത്തെ രോഗവ്യാപനത്തിൽ നമ്പർ വൺ ആയിരിക്കുകയാണ് കേരളം. സംസ്ഥാനത്ത് കൊറോണ ആശങ്ക ഒഴിയുന്നില്ല. രോഗികളുടെ എണ്ണത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. സംസ്ഥാനത്തെ കൊറോണ രോഗ വ്യാപനം ആശങ്കാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട് രോഗികളുടെ എണ്ണം പ്രതിദിനം ആയ്യായിരത്തിന് മുകളിലായി തുടരുകയാണ്.

    Also Read: ‘മഹാത്മാ ഗാന്ധിയെ ഗോഡ്‌സെ എന്ന വര്‍ഗീയ ഭ്രാന്തന്‍ വെടിവെച്ചു കൊന്ന ദിവസം’; മുഖ്യമന്ത്രിയുടെ കുറിപ്പ്

    മറ്റ് സംസ്ഥാനങ്ങളിൽ രോഗവ്യാപനം ദിനം പ്രതി കുറയുമ്പോൾ സംസ്ഥാനത്തെ സ്ഥിതി മോശമായി തുടരുകയാണ്. വുഹാനിൽ നിന്നും കേരളത്തിലെത്തിയ തൃശൂർ സ്വദേശികൾക്കാണ് 2020 ജനുവരി 30ന് ആദ്യം രോഗം സ്ഥിരീകരിച്ചത്. കൃത്യമായി രോഗികളെ കണ്ടെത്തുന്നതിലും സർക്കാരിന് വീഴ്ച പറ്റി. മരണനിരക്കിൻ്റെ കാര്യത്തിൽ ഇപ്പോൾ ആശ്വാസമുണ്ടെങ്കിലും ഇതാണ് അവസ്ഥയെങ്കിൽ അതും പിടിച്ചുനിർത്താൻ സർക്കാരിനായേക്കില്ല.

    No comments

    Post Top Ad

    Post Bottom Ad