ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഫെബ്രുവരി 20ന് തുടക്കം
തൃശൂര്‍ : പിണറായി സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരേ സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന കേരള യാത്രയ്ക്ക് ഫെബ്രുവരി 20ന് കാസര്‍കോട്ട് തുടക്കമാകും. പുതിയ കേരളത്തിനായി വിജയ യാത്ര എന്നതായിരിക്കും മുദ്രാവാക്യം. അഴിമതി വിമുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്നതാണ് ബിജെപി ഈ യാത്രയിലൂടെ മുന്നോട്ടുവയ്ക്കുന്ന സന്ദേശമെന്ന് ജനറല്‍ സെക്രട്ടറി എം.ടി. രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു.
മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്താണ് യാത്രയുടെ സമാപനം. വിജയ യാത്ര കടന്നു പോകുന്ന നൂറ് കേന്ദ്രങ്ങളില്‍ വലിയ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കും. കേന്ദ്ര മന്ത്രിമാരും ദേശീയ നേതാക്കളും യാത്രയില്‍ പങ്കെടുക്കും. അഴിമതി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിന് സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തും. ആറ് തെക്കന്‍ ജില്ലകളിലെ കളക്ടറേറ്റുകളിലേക്കും അന്ന് മാര്‍ച്ച് നടത്തും.
ഏഴ് വടക്കന്‍ ജില്ലകളിലെ കളക്ടറേറ്റുകളിലേക്ക് ഫെബ്രുവരി ഒന്‍പതിന് മാര്‍ച്ച് നടത്തും. പിണറായി സര്‍ക്കാരിന്റെ ജനവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ ചെയ്തികളെ തുറന്നുകാണിക്കുകയാണ് പ്രക്ഷോഭത്തിന്റെ ലക്ഷ്യം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ലഭിച്ച ചെറിയ മേല്‍ക്കൈ അഴിമതിക്കുള്ള അംഗീകാരമല്ല, കോണ്‍ഗ്രസിന്റെ ദൗര്‍ബല്യമാണ് എല്‍ഡിഎഫിന് ഗുണമായത്. ചെറിയ വിജയത്തിന്റെ അഹങ്കാരത്തില്‍ ഭരണഘടനാ സ്ഥാപനങ്ങളെപ്പോലും വെല്ലുവിളിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്ത് ബിജെപി തുടക്കമിട്ടു കഴിഞ്ഞു.
No comments
Post a Comment