കോഴിക്കോട് മെഡിക്കൽ കോളജിൽ 3 ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ആകാശപാത വരുന്നു
കോഴിക്കോട് മെഡിക്കൽ കോളജിൽ 3 ആശുപത്രി കെട്ടിടങ്ങളെ ബന്ധിപ്പിക്കുന്ന ആകാശപാത വരുന്നു. 2 കോടി രൂപ ചെലവ് വരുന്ന പദ്ധതി യാഥാർത്ഥ്യമാകാൻ ഒരു കോടി രൂപ കൂടെ സമാഹരിക്കണം.
കോഴിക്കോട് മെഡിക്കൽ കോളജിലെ 3 കെട്ടിടങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ആകാശപാതയുടെ രൂപരേഖ തയ്യാറായി. 2 കോടിയിലേറെയാണ് നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി, സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക്, പി എം എസ് എസ് വൈ ബ്ലോക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന ആകാശപാതക്ക് 172 മീറ്റർ നീളമുണ്ടാകും.
പാതയുടെ നിർമ്മാണത്തിനായി ബിപിസിഎൽ ഒരു കോടി രൂപ അനുവദിച്ചിട്ടുണ്ട്. ഒരു കോടി രൂപ കൂടെ ലഭിച്ചാലെ പാത യാഥാർത്യമാകൂ. ഇതിനായുള്ള കാത്തിരിപ്പിലാണ് അധികൃതർ. 3 ആശുപത്രികളെയും ബന്ധിപ്പിച്ച് വരുന്ന പാത രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഏറെ സഹായകമാകും
No comments
Post a Comment