Header Ads

  • Breaking News

    കൊച്ചിന്‍ ഷിപ്പ് യാഡില്‍ 62 ഡ്രാഫ്റ്റ്‌സ്മാന്‍ ട്രെയിനി; ജനുവരി 15 വരെ അപേക്ഷിക്കാം


    കൊച്ചിൻ ഷിപ്പ് യാഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയി നി തസ്തികയിൽ 62 ഒഴിവുകളുണ്ട്. രണ്ടുവർഷത്തെ പരിശീലനമാണ്. പരിശീലനത്തിനുശേഷം ഒരു വർഷത്തെ കരാർ നിയമനത്തിന് സാധ്യതയുണ്ട്.

    ഒഴിവുകൾ:ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (മെക്കാനിക്കൽ) 48 (ജനറൽ 22, ഒ.ബി.സി. 11, ഇ.ഡബ്ല്യു.എസ്. 4, എസ്.സി. 10, എസ്.ടി. 1), ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി (ഇലക്ട്രിക്കൽ) 14 (ജനറൽ 7, ഒ.ബി.സി. 3, ഇ.ഡബ്ല്യു.എസ്. 1, എസ്.സി. 1, എസ്.ടി. 2). മെക്കാനിക്കൽ വിഭാഗത്തിൽ മൂന്നും ഇലക്ട്രിക്കലിൽ രണ്ടും ഒഴിവുകൾ ഭിന്നശേഷിക്കാർക്കായി മാറ്റിവെച്ചതാണ്.

    യോഗ്യത: എസ്.എസ്.എൽ.സി., സ്റ്റേറ്റ് ബോർഡ് ഓഫ് ടെക്നിക്കൽ എജുക്കേഷനിൽ നിന്നുള്ള മെക്കാനിക്കൽ/ഇലക്ട്രിക്കൽ എൻജിനീയറിങ് ത്രിവത്സര ഡിപ്ലോമ, ഡ്രാഫ്റ്റ്സ്മാൻഷിപ്പിലുള്ള കഴിവ്, ഇഅഉലുള്ള പരിചയം. ഡിപ്ലോമയിൽ കുറഞ്ഞത് 60 ശതമാനം മാർക്ക് വേണം.

    പ്രായപരിധി: 2021 ജനുവരി 15ന് പരമാവധി 25 വയസ്സ്. നിയമാനുസൃത വയസ്സിളവുണ്ട്.

    സ്റ്റൈപെൻഡ്:ആദ്യവർഷം 12600 രൂപ.

    വിശദവിവരങ്ങൾ www.cochinshipyard.com എന്ന വെബ്സൈറ്റിലുണ്ട്. ആദ്യം രജിസ്റ്റർ ചെയ്തതിനുശേഷം ഈ വെബ്സൈറ്റ് വഴി അപേക്ഷിക്കാം. അപേക്ഷാഫീസ്: 300 രൂപ (ബാങ്ക് നിരക്ക് അധികമായുണ്ടാകും). എസ്.സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15.

    No comments

    Post Top Ad

    Post Bottom Ad