Header Ads

  • Breaking News

    ശത്രുദോഷം മാറാന്‍ ദുര്‍ഗാദേവിയെ ഇങ്ങനെ ഭജിച്ചാല്‍മതി

    durga pooja

    ചന്ദ്രദശാകാലത്ത് ദുരിതശമനത്തിന് ദുര്‍ഗ്ഗാ ഭജനം അനുയോജ്യമെന്നും വിശ്വാസം. ഈ അവസരത്തില്‍ വന്നുചേരുന്ന രോഗദുരിതങ്ങള്‍, ശത്രുദോഷം, ആയുര്‍ദോഷം, മാനോചാഞ്ചല്യം തുടങ്ങിയവ ദുര്‍ഗാദേവിയ ഭജിക്കുന്നതിലൂടെ മാറിപ്പോകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തുമ്പോള്‍ ഭക്തര്‍ ഏഴു തവണ പ്രദക്ഷിണം നടത്തണമെന്നാണ് വിധി.

    പുരാണങ്ങളില്‍ ഭദ്രയ്ക്കും കാളിക്കും രാജസതാമസ ഭാവങ്ങളാണ്. അവയുടെ വിവിധ രൂപങ്ങളാണ് ചണ്ഡിക,ചാമുണ്ഡി എന്നീ ദേവീഭാവങ്ങളെന്നും വിശ്വാസം. ചോറ്റിനിക്കര രാജരാജേശ്വരി, കൊടുങ്ങല്ലൂര്‍ കുരുംബ, ആറ്റുകാല്‍ ഭദ്രാംബിക, ചക്കുളംകാവില്‍ വനദുര്‍ഗ്ഗ, ചെറുകുന്ന് അന്നപൂര്‍ണ്ണേശ്വരി, ഊരകത്ത് അമ്മതിരുവടി, കാടാമ്പുഴ കിരാതി(ശ്രീപാര്‍വ്വതി), ചേര്‍ത്തല കാര്‍ത്യായനി, ചെങ്ങന്നൂര്‍ ഭൂവനേശ്വരി തുടങ്ങി വിവിധ രൂപഭാവ ങ്ങളില്‍ ജഗദംബിക ആരാധിക്കപ്പെടുന്നു.

    പൂക്കളാല്‍ നടത്തുന്ന വഴിപാടുകളാണ് ദേവിക്ക് ഏറ്റവും പ്രധാനം. പുഷ്പാഞ്ജലി, രക്തപുഷ്പാജ്ഞലി, പുഷ്പാഭിഷേകം, പൂമുടല്‍(കാടാമ്പുഴ) തുടങ്ങിയവ ഇതില്‍പ്പെടുന്നു. കുങ്കുമാര്‍ച്ചന തുടങ്ങിയവയും ദേവിക്കു പ്രധാനപ്പെട്ടതുതന്നെയാണ്.

    ദുര്‍ഗ്ഗാഷ്ടമി ,പൗര്‍ണ്ണമി ,വെള്ളിയാഴ്ച, കാര്‍ത്തിക നക്ഷത്രം(തൃക്കാര്‍ത്തിക) എന്നിവയാണ് ദേവിക്കു പ്രധാനം.

    No comments

    Post Top Ad

    Post Bottom Ad