Header Ads

  • Breaking News

    കരിപ്പൂരിലെ റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍ ; ഉദ്യോഗസ്ഥരില്‍ നിന്ന് പണവും സ്വര്‍ണവും പിടിച്ചെടുത്തു

    കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സിബിഐ റെയ്ഡില്‍ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകള്‍. കരിപ്പൂരില്‍ അടുത്തിടെ സ്വര്‍ണക്കടത്ത് വ്യാപകമായിരുന്നു. നിരവധി പേരെ കള്ളക്കടത്ത് സ്വര്‍ണവുമായി ബന്ധപ്പെട്ട് പിടികൂടുകയും ചെയ്തിരുന്നു. കസ്റ്റംസിന്റെ പരിശോധന സംവിധാനങ്ങളില്‍ പിഴവുണ്ടോയെന്ന് പരിശോധിക്കുന്നതിനായിരുന്നു സിബിഐ റെയ്ഡ് നടത്തിയത്.

    റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണത്തിന് പുറമേ സ്വര്‍ണവും പിടികൂടി. കസ്റ്റംസ് ഡ്യൂട്ടി ഓഫീസില്‍ നിന്ന് 650ഗ്രാം സ്വര്‍ണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നരലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് കണ്ടെടുത്തു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും പിടികൂടി. വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടിച്ചെടുത്തിട്ടുണ്ട്. സ്വര്‍ണം പിടികൂടിയ യാത്രക്കാരുടെ പാസ്‌പോര്‍ട്ട് വാങ്ങി വച്ച ശേഷം സിബിഐ വിട്ടയച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ ആരംഭിച്ച റെയ്ഡ് അവസാനിച്ചത് ബുധനാഴ്ച്ച പുലര്‍ച്ചെയാണ്.

    No comments

    Post Top Ad

    Post Bottom Ad