Header Ads

  • Breaking News

    നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചു – കൂട്ടുപുഴ അതിർത്തിയിലെ പോലീസ് എയ്‌ഡ്‌ പോസ്റ്റുകൾ ഒഴിവാക്കി




    ഇരിട്ടി : കോവിഡുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെ ഇരിട്ടി – മാക്കൂട്ടം അന്തര്സംസ്ഥാന പാതയിലെ കേരളാ – കർണ്ണാടകാ അതിർത്തിയിലെ പോലീസ് എയിഡ് പോസ്റ്റുകൾ ഒഴിവാക്കി. കർണാടകത്തിൽ നിന്നും എത്തുന്ന വാഹനങ്ങൾ പരിശോധിക്കുന്ന കൂട്ടുപുഴയിലേയും, കിളിയന്തറയിലെയും പോലീസ് എയ്ഡ് പോസ്റ്റുകളാണ് ഒഴിവാക്കിയത്. എന്നാൽ ആരോഗ്യ വകുപ്പിൻ്റെ പരിശോധന ഇപ്പോഴും തുടരുന്നുണ്ട്.
    കൊവിഡ് വ്യാപനം രൂക്ഷമായതോടെ ആദ്യം കർണ്ണാടകം കൂട്ടുപുഴ പാലത്തിന് സമീപം റോഡ് മണ്ണിട്ടടച്ചിരുന്നു. എന്നാൽ നിയന്ത്രണങ്ങളിൽ കേന്ദ്രം ഒന്നൊന്നായി ഇളവ് വരുത്തിയതോടെ റോഡ് തുറന്നു കൊടുത്തു. കർണ്ണാടകം നിയന്ത്രണങ്ങൾ മുഴുവൻ നോക്കിയെങ്കിലും കർണ്ണാടകം റോഡ് തുറന്ന അതെ രാത്രിതന്നെ ഇരിട്ടി പോലീസ് ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം റോഡ് അയക്കുകയും ഇതു വഴിയുള്ള യാത്രികർക്ക് നിയന്ത്രണം ഏർപ്പെടുത്തുകയുമായിരുന്നു. ഇതിനായി കൂട്ടുപുഴ പാലത്തിന് സമീപം കർണാടകയിൽ നിന്നും എത്തുന്ന വാഹനങ്ങളുടെ നമ്പർ പോലീസ് ശേഖരിക്കുകയും കിളിയന്തറയിൽ ഉള്ള പോലീസ് ഔട്ട് പോസ്റ്റിലേക്ക് വിവരമറിയിക്കുകയും ചെയ്യുന്ന സംവിധാനമാണ് ഉണ്ടായിരുന്നത്.
    ഇങ്ങനെ എത്തുന്ന വാഹനങ്ങളിലെ യാത്രക്കാരുടെ രേഖകൾ പരിശോധിക്കുക യും തുടർന്ന് രജിസ്റ്റർ ചെയ്താണോ എത്തിയത് എന്ന് പരിശോധിച്ചതിനുശേഷം ആരോഗ്യ വകുപ്പ് ആൻൻ്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയാണ് വീടുകളിലേക്ക് അയച്ചിരുന്നത് . ഈ സംവിധാനമാണ് ഇപ്പോൾ നിർത്തൽ ചെയ്തിരിക്കുന്നത്. ഇതിനായി കൂട്ടുപുഴയിലും കിളിയന്തറയിലുമായി പ്രവർത്തിച്ചു വന്നിരുന്ന രണ്ട് പോലീസ് എയിഡ് പോസ്റ്റുകളും അടച്ചു. എക്സൈസ് വകുപ്പ് മാത്രമാണ് കിളിയന്തറയിൽ വാഹനങ്ങൾ പരിശോധിക്കുന്നത്. എന്നാൽ രേഖകൾ പരിശോധിക്കുവാൻ ചുമതലയുള്ള അധ്യാപകരും , റവന്യൂ ഉദ്യോഗസ്ഥരും , ഇപ്പോൾ സ്ഥിരമായി എത്താറുണ്ട്.
    രാവിലെ ഏഴ് മുതൽ വൈകിട്ട് 7 മണി വരെ രണ്ട് ഷിഫ്റ്ററുകളായാണ് ഇവരുടെ ഡ്യൂട്ടി. ആരോഗ്യവകുപ്പിൻ്റെ കോവിഡ് ആൻറിജൻ പരിശോധന നടത്തുന്ന സംവിധാനം ഇപ്പോഴും തുടരുന്നുണ്ട്.


    No comments

    Post Top Ad

    Post Bottom Ad