മയക്കുമരുന്ന് കേസ് : ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി
ബംഗളൂരു: ബംഗളൂരു മയക്കുമരുന്നു വിൽപ്പനയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. 14 ദിവസത്തേക്കാണ് ബിനീഷിന്റെ കസ്റ്റഡി കാലാവധി നീട്ടിയത്. നിലവിൽ പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ്. വീഡിയോ കോൺഫറൻസിലൂടെയാണ് ബിനീഷ് കോടിയേരി കോടതി നടപടികളിൽ പങ്കെടുത്തത്. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്നാണ് ബിനീഷിനെ കോടതിയ്ക്ക് മുൻപാകെ ഹാജരാക്കിയത്.
Read Also : വീട്ടില്‍ പൂജാമുറിയില്ലെങ്കില്‍ സംഭവിക്കുന്നത്
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റർ ചെയ്ത കേസിൽ നാലാം പ്രതിയാണ് ബിനീഷ് കോടിയേരി. ഡിസംബർ 22 നാണ് ബിനീഷിനെ നാലാം പ്രതിയാക്കി ഇഡി ബെംഗളൂരു പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
ബംഗളൂരു മയക്കുമരുന്ന് കേസ് പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളിൽ അന്വേഷണം തുടങ്ങിയ ഇഡി ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ബിനീഷ് വിവിധ ബാങ്ക് അക്കൗണ്ടുകളിലൂടെ 5.17 കോടി രൂപയുടെ ഇടപാട് നടത്തിയെന്നാണ് ഇഡിയുടെ കണ്ടെത്തൽ. അനൂപ് മുഹമ്മദിനെ ബിനാമിയാക്കി കമ്പനികൾ തുടങ്ങിയത് ബിനീഷാണെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു.
No comments
Post a Comment