Header Ads

  • Breaking News

    വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം രാജ്യസുരക്ഷയ്ക്ക് വെല്ലുവിളി ! നയം നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരുകയോ അല്ലെങ്കില്‍, വാട്‌സാപ്പും ഫേസ്ബുക്കും നിരോധിക്കുകയോ ചെയ്യണമെന്ന് സിഎഐടി; സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് കോണ്‍ഫഡറേഷന്‍ കേന്ദ്രത്തിന് കത്തയച്ചു...


    ന്യൂഡല്‍ഹി:

    വാട്‌സാപ്പ് പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ വാട്‌സാപ്പിനും മാതൃകമ്ബനിയായ ഫേസ്ബുക്കിനും നിരോധനം ഏര്‍പ്പെടുത്തണമെന്നും സിഎഐടി (The Confederation of All India Traders). കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന് എഴുതിയ കത്തിലാണ് സിഎഐടി ഇക്കാര്യം ആവശ്യപ്പെട്ടത്.

    പുതിയ സ്വകാര്യതാ നയം നടപ്പാക്കുന്നതിലൂടെ ഉപയോക്താവിന്റെ എല്ലാത്തരം വ്യക്തിഗത ഡാറ്റ, പേയ്‌മെന്റ് ഇടപാടുകള്‍, കോണ്‍ടാക്ടുകള്‍, ലൊക്കേഷന്‍, മറ്റ് സുപ്രധാന വിവരങ്ങള്‍ എന്നിവ വാട്‌സാപ്പിന് ലഭിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ചൂണ്ടിക്കാട്ടി.

    പുതിയ നയം നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം.

    അല്ലെങ്കില്‍ വാട്‌സാപ്പിനെയും മാതൃകമ്ബനിയായ ഫേസ്ബുക്കിനേയും വിലക്കണം'-മന്ത്രിക്ക് അയച്ച കത്തില്‍ സിഎഐടി ആവശ്യപ്പെട്ടു.

    ഫേസ്ബുക്കിന് 200 മില്യണില്‍ അധികം ഉപയോക്താക്കളാണ് രാജ്യത്തുള്ളത്. ഓരോ ഉപയോക്താവിന്റെയും ഡാറ്റ ഫേസ്ബുക്കിന് ലഭിക്കുന്നത് രാജ്യസുക്ഷയ്ക്ക് ഭീഷണിയാകുമെന്നും കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കി.

    വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാ നയം ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അത് ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്നും സിഎഐടി സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

    No comments

    Post Top Ad

    Post Bottom Ad