Header Ads

  • Breaking News

    ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ നവജാത ശിശു മരിച്ചു

    കൊല്ലം:
    കല്ലുവാതുക്കലിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ കുഞ്ഞ് മരിച്ചു. രണ്ടു ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടത്തിയത്. കരിയില കൊണ്ട് മൂടിയ നിലയിലായിരുന്നു കുഞ്ഞ്.
    ഇന്ന് രാവിലെ ആറ് മണിയോടെയാണ് ഒരു വീടിനോട് ചേര്‍ന്നുള്ള ആളൊഴിഞ്ഞ പറമ്പില്‍ കുഞ്ഞിനെ കണ്ടെത്തിയത്. പ്രദേശവാസികളാണ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിന് മൂന്നു കിലോ ഭാരമുണ്ടായിരുന്നു. തുടർന്ന് കുഞ്ഞിനെ പോലീസ് ഏറ്റെടുത്ത് പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായിരുന്നതിനെ തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. പിന്നീടാണ് തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ സംരക്ഷണം ചൈൽഡ് ലൈൻ ഏറ്റെടുത്തിരുന്നു ഇന്നലെ രാത്രിയോ, ഇന്ന് പുലര്‍ച്ചയൊ ആയിരിക്കും ഉപേക്ഷിച്ചതെന്നാണ് നിഗമനം.

    No comments

    Post Top Ad

    Post Bottom Ad