Header Ads

  • Breaking News

    ബാലപീഡകനും മദ്യം കടത്തു കേസിലെ പ്രതിക്കും സംരക്ഷണം കെസ്ആർടിസിയിൽ നടപടി



    തിരുവനന്തപുരം: പോക്സോ കേസിലെ പ്രതി യേയും മദ്യക്കടത്ത് കേസിലെ പ്രതിയെയും അനുമതിയില്ലാതെ തിരിച്ചെടുത്ത നടപടിയിൽ വിജിലന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് കാരണം കാണിക്കല്‍ നോട്ടിസ്. പോക്‌സോ കേസില്‍ റിമാന്‍ഡ് ചെയ്ത കാസര്‍ഗോഡ് ഡിപ്പോയിലെ സെലക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റായ ഹരീഷ്, എസ് മുരളി, വിദേശ മദ്യം കടത്തിയകേസില്‍ സസ്പെന്‍ഡ് ചെയ്ത പൊന്‍കുന്നം ഡിപ്പോയിലെ ഡ്രൈവര്‍, കണ്ടക്ടര്‍, കഴിഞ്ഞ ഒക്ടോബര്‍ 12 ന്‌സസ്പെന്‍ഡ് ചെയ്ത അഞ്ച് മെക്കാനിക്കല്‍ വിഭാഗംജീവനക്കാര്‍ എന്നിവരെയാണ് സിഎംഡിയുടെ അനുമതിയില്ലാതെ വിജിലന്‍സ് ഡയറക്ടര്‍ തിരിച്ചെടുത്തത്.


    വിവാദ നടപടിക്ക് പിന്നാലെ ഇപ്പോൾ വിജിലന്‍സ് ഡയറക്ടര്‍ പി.എം ഷറഫ് മുഹമ്മദിനാണ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരിക്കുകയാണ്. 2020 ഒക്ടോബര്‍ 12 ന് സിഎംഡിയുടെ അനുമതിയില്ലാതെ അഞ്ച് മെക്കാനിക്കല്‍ വിഭാഗം ജീവനക്കാരെയും വിജിലന്‍സ് ഡയറക്ടര്‍ സർവീസിൽ തിരിച്ചെടുത്തിരുന്നു.


    രണ്ട് ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് കാരണം കാണിക്കൽ നോട്ടീസിൽ പറയുന്നത്.

    No comments

    Post Top Ad

    Post Bottom Ad