Header Ads

  • Breaking News

    പാർലമെന്റിൽ നിന്നും മഹാത്മാ ​ഗാന്ധി പ്രതിമ നീക്കി




    ന്യൂഡൽഹി: പാർലമെന്റിലെ പ്രധാന കവാടത്തിൽ നിന്നും മഹാത്മാ ​ഗാന്ധി പ്രതിമ നീക്കി. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിന്റെ ഭാ​ഗമായാണ് പ്രതിമ താത്ക്കാലികമായി നീക്കിയത്. പ്രധാന കവാടത്തിന് മുന്നിലുള്ള 16 അടി ഉയരമുള്ള പ്രതിമയാണ് മാറ്റിയത്. പുതിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാകുന്നതുവരെ ഇത് ​ഗേറ്റ് നമ്പർ 2നും 3 നും ഇടയിലുള്ള സ്ഥലത്തേക്കാണ് മാറ്റി സ്ഥാപിച്ചത്.

    എന്നാൽ പാർലമെന്റിൽ സാധാരണ പ്രതിപക്ഷ അം​ഗങ്ങളുടെ പ്രതിഷേധം സ്ഥിരമായി നടക്കുന്ന സ്ഥലത്തായിരുന്നു പ്രതിമയുണ്ടായിരുന്നത്. കാർഷിക നിയമത്തിൽ പ്രതിഷേധിച്ച് പ്രതിപക്ഷ എം.പിമാർ പ്രതിഷേധിച്ചതും ഇവിടെയായിരുന്നു. 1993ൽ ശിവരാജ് പാട്ടീൽ സ്പീക്കറായിരുന്ന കാലയളവിലാണ് പ്രതിമ സ്ഥാപിക്കാനുള്ള പദ്ധതികൾക്ക് തുടക്കമിട്ടത്. അന്നത്തെ രാഷ്ട്രപതി ശങ്കർ ദയാൽ ശർമ്മയാണ് പ്രതിമ സ്ഥാപിച്ചത്.

    കേന്ദ്രസർക്കാരിന്റെ സെൻട്രൽ വിസ്ത പദ്ധതി പ്രകാരം 20000 കോടി രൂപ ചെലവിട്ടാണ് പുതിയ പാർലമെന്റ് മന്ദിരം നിർമ്മിക്കുന്നത്. ഏറെ വിവാദമായ കേന്ദ്ര സർക്കാരിന്റെ പുതിയ പാർലമെ‍ന്റ് നിർമ്മാണ പദ്ധതിക്ക് ജനുവരി 5നാണ് സുപ്രീം കാേടതി അനുമതി നൽകിയത്. പദ്ധതിക്ക് ലഭിച്ച അനുമതികളിലോ ഭൂമി ഉപയോഗത്തിലോ ഒരു ക്രമക്കേടും കണ്ടെത്തിയിട്ടില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് കോടതി പദ്ധതി നിര്‍മ്മാണത്തിന് അനുമതി നല്‍കിയത്.



    No comments

    Post Top Ad

    Post Bottom Ad