ഗാന്ധി സ്മൃതി കുവൈറ്റ് സാംസ്കാരിക വേദി റിപ്പബ്ലിക് ദിനാഘോഷവും സ്മാർട്ട് ഫോൺ വിതരണവും സംഘടിപ്പിച്ചു.
ഇന്ത്യയുടെ 72 മത് റിപ്പബ്ലിക് ദിനാഘോഷം ഗാന്ധി സ്മൃതി സാംസ്‌കാരിക വേദി കുവൈറ്റ് റിപ്പബ്ലിക് ദിനസന്ധ്യ എന്ന പേരിൽ സൂം വെബിനാർ നടത്തി.
കവിയും ഗാനരചയിതാവും ആയ പ്രജോദ് ഉണ്ണി അധ്യക്ഷത വഹിച്ച ചടങ്ങിൽ കേരള പ്രദേശ് ഗാന്ധി ദർശൻ വേദിയുടെ കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറിയും ഗാന്ധിയനും അധ്യാപകനുമായ ശ്രീ. വി. കെ തമ്പാൻ മാസ്റ്റർ ഇന്ത്യയുടെ ദേശിയ പതാക ഒരു പഠനം എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. ദേശീയപതാകയുള്ള അദ്ദേഹത്തിൻ്റെ വിവരണം ഏറെ വിഞ്ജാനപ്രദമായിരുന്നു.
ഇന്ത്യൻഭരണഘാടന യുടെ ഉത്ഭവം പ്രത്യേകതകൾ എന്നിവ വിശദമാക്കിയുള്ള വിവരണം വേറിട്ട അനുഭവമായിരുന്നു,
ഇന്ത്യയെ നിർമ്മിച്ചെടുത്ത ഭരണഘടന എന്ന വിഷയത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ അധ്യാപകനും വാഗ്മിയും സാമൂഹിക പ്രവർത്തകനുമായ ശ്രീ. ടി. കെ ബിനു മാസ്റ്റർ പ്രഭാഷണം നടത്തി. ചടങ്ങിൽ ശ്രീ. ബിജോയ് മാണിപ്പാറ സ്വാഗതവും ശ്രീ. എൽദോ കുര്യാക്കോസ് നന്ദിയും പറഞ്ഞു.
റിപ്പബ്ലിക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഗാന്ധിസ്മൃതി കുവൈറ്റ്കണ്ണൂർ ജില്ലയിലെ ഒരു വിദ്യർത്ഥിനിക്ക് പoനാവാശ്യാർത്ഥം സ്മാർട്ട് ഫോൺ വിതരണം നടത്തി വേറിട്ട മാതൃകയായി
ജനുവരി 30. ന് ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനത്തോട് അനുബന്ധിച്ച് ഗാന്ധീ രവം എന്ന പരിപാടിയിൽ പ്രൊഫ: M. N. കാരശ്ശേരിയും Dr. C. N .ബാലകൃഷ്ണൻ നമ്പ്യാർ എന്നിവർ പങ്കെടുക്കുന്ന സൂം വെബിനാർ പരിപാടി കുവൈറ്റ് സമയം വൈകുന്നേരം 5.30 ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു.
No comments
Post a Comment