തരൂരിനെ തരംഗമാക്കാനൊരുങ്ങി കോൺഗ്രസ്
തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരും പരിഗണനയില്‍. പാര്‍ട്ടിയില്‍ തരൂരിനുള്ള ജനപ്രീതി പ്രചാരണത്തില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലിലാണ് ഇക്കാര്യം പരിഗണിക്കുന്നത്. എന്നാൽ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെ പേര് ഇപ്പോള്‍ തയ്യാറാക്കിയ സമിതിയില്‍ ഇല്ല. ഇതില്‍ യുവ നേതാക്കളെ ഉള്‍പ്പെടുത്തുന്ന കാാര്യവും ആലോചിച്ച് വരികയാണ്. ഈയൊരു വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതില്‍ തുടര്‍ചര്‍ച്ചകള്‍ നടക്കുകയാണ്.
നിലവില്‍ പത്ത് പേരടങ്ങുന്ന സമിതിയാണ് രൂപീകരിച്ചത്. രമേശ് ചെന്നിത്തല. താരിഖ് അന്‍വര്‍, വി മുരളീധരന്‍, കെസി വേണുഗോപാല്‍, കെ സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ്, വിഎം സുധീരന്‍ എന്നിവര്‍ സമിതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഉമ്മന്‍ചാണ്ടിയാണ് മേല്‍നോട്ട സമിതി ചെയര്‍മാന്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്റണി കേരളത്തില്‍ തങ്ങിക്കൊണ്ട് പ്രചാരണങ്ങള്‍ക്ക് ഒപ്പം ഉണ്ടാകും. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ അദ്ദേഹം കേരളത്തില്‍ സജീവമാകും.
അതേസമയം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുന്നതില്‍ ഹൈക്കമാന്റ് അനുമതി നല്‍കിയിട്ടുണ്ട്. എകെ ആന്റിണയും മുല്ലപ്പള്ളിയെ മത്സരിപ്പിക്കാന്‍ താല്‍പര്യം പ്രകടിപ്പു. മത്സരിക്കുന്നതിനൊപ്പം തെരഞ്ഞെടുപ്പ് പ്രചരണത്തിനും മുല്ലപ്പള്ളി സജീവമായിരിക്കും. തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ മുല്ലപ്പള്ളിയെ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കും.
No comments
Post a Comment