‘ലോക രാജ്യങ്ങളുടെ ഫാർമസിയായി ഇന്ത്യ മാറി’; റിപ്പബ്ലിക് ദിനാഘോഷ വേളയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം : സംസ്ഥാനത്ത് റിപ്പബ്ലിക് ദിനാഘോഷം ആരംഭിച്ചു. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. ഈ സമയം വായുസേനയുടെ ഹെലികോപ്റ്ററുകൾ പുഷ്പവൃഷ്ടി നടത്തി.
വസുധൈവ കുടുംബകം എന്ന ഭാരതീയ പാരമ്പര്യം അന്വർത്ഥമാക്കുന്ന രീതിയിൽ ലോക രാജ്യങ്ങളുടെ ഫാർമസിയായി ഇന്ത്യ മാറിയതായി ഗവർണ്ണർ തന്റെ റിപ്പബ്ലിക് ദിന സന്ദേശത്തിൽ പറഞ്ഞു.
പ്രധാനമന്ത്രിയുടെ ആത്മനിർഭർ ഭാരത് പദ്ധതിയെയും ഗവർണർ പ്രകീർത്തിച്ചു. കോവിഡ് കാലത്ത് ഗാന്ധിയൻ ദർശനങ്ങളുടെ ഭാഗമായ ഗ്രാമ സ്വരാജിനെ അടുത്ത ഘട്ടത്തിലേക്ക് ഉയർത്താൻ ആത്മനിർഭറിന് സാധിച്ചതായും അദ്ദേഹം പറഞ്ഞു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആയിരുന്നു റിപ്പബ്ലിക് ദിനാഘോഷങ്ങൾ. പൊതുജനങ്ങൾക്കും കുട്ടികൾക്കും ചടങ്ങിൽ പ്രവേശനം ഉണ്ടായിരുന്നില്ല. വിവിധ സേന വിഭാഗങ്ങൾക്ക് പുറമേ എൻസിസിയും പരേഡിൽ അണിനിരന്നു.
No comments
Post a Comment