Header Ads

  • Breaking News

    കോവിഡ് വാക്‌സിൻ ‍ വിതരണം : കേരളത്തിന് മുൻഗണന , ഒരുക്കങ്ങൾ പൂർത്തിയാക്കി സംസ്ഥാന സർക്കാർ

    തിരുവനന്തപുരം : കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്‍ഗണന വിഭാഗത്തിലുള്ള സംസ്ഥാനമാണ് കേരളം. അതിനാല്‍ 16 മുതല്‍ തന്നെ സംസ്ഥാനത്ത് വാക്‌സിന്‍ വിതരണം തുടങ്ങിയേക്കും.

    Read Also : ഏഷ്യാനെറ്റിൽ മുന്‍ഷിയായി വേഷമിട്ട കെപി ശിവശങ്കര കുറുപ്പ് അന്തരിച്ചു

    എറണാകുളത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കേന്ദ്രങ്ങളുണ്ടാവുക. 12 വാക്‌സിന്‍ വിതരണ കേന്ദ്രങ്ങള്‍. തിരുവനന്തപുരത്തും കോഴിക്കോടും 11 കേന്ദ്രങ്ങളും വിതരണത്തിനായി ഒരുക്കി. ബാക്കി ജില്ലകളില്‍ 9 വീതം കേന്ദ്രങ്ങളാണ് ഉണ്ടാവുക.

    ആദ്യ ദിനം 13,300 പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാകും. ഇതുവരെ 3,54, 897 പേരാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ സര്‍ക്കാര്‍ മേഖലയിലെ 1,67,751 പേരും സ്വകാര്യമേഖലയിലെ 1,87, 146 പേരും ഉള്‍പ്പെടും. വാക്‌സിന്‍ ശേഖരത്തിനുള്ള ലാര്‍ജ് ഐ.എല്‍.ആര്‍ 20 എണ്ണവും 1800 വാക്‌സിന്‍ കാരിയറുകളും സജ്ജമാക്കി.

    തിരുവനന്തപുരത്തെത്തിച്ച 14 ലക്ഷം ഓട്ടോ ഡിസേബിള്‍ ഡിസ്‌പോസബിള്‍ സിറിഞ്ചുകള്‍ വിവിധ വിതരണ കേന്ദ്രങ്ങളിലേക്ക് നല്‍കും. അഞ്ച് ലക്ഷം ഡോസ് വാക്‌സിന്‍ വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. രോഗവ്യാപന തോത് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ ഇത് അംഗീകരിക്കപ്പെടുമെന്നാണ് ആരോഗ്യവകുപ്പിന്റെ പ്രതീക്ഷ.

    No comments

    Post Top Ad

    Post Bottom Ad